നാദാപുരം: എടച്ചേരിയിൽ യു.ഡി.എഫ് ജാഥക്കു നേരെ സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. കോൺഗ്രസ് മണ്ഡലം കോൺഗ്രസ് സെക്രട്ടറി പൊയിലിൽ അനീഷ് കുമാർ (48), പുതുയോട്ടിൽ ബഷീർ (45), കൊളക്കാട്ട് സമീർ (42), കമ്മോളി അബൂബക്കർ (42) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. കുന്നുമ്മൽ സാരംഗ്, ടി.പി. അഖിൽ എന്നീ സി.പി.എം പ്രവർത്തകർക്കും പരിക്കേറ്റു. വടികൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് തലക്കും കണ്ണിന് താഴെയുമാണ് പരിക്ക്.
മറ്റുള്ളവർക്ക് ശരീരത്തിന് പുറത്തുമാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. എടച്ചേരി 12, 13 വാർഡുകളിലെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ ഇലക്ട്രിസിറ്റി ജീവനക്കാർ അഴിച്ചുകൊണ്ടുപോയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തലായിയിൽനിന്ന് തുടങ്ങിയ പ്രകടനം എടച്ചേരി ടൗണിലെത്തിയതോടെ സി.പി.എം പ്രവർത്തകരും പ്രകടനവുമായി എത്തി. പ്രകടനങ്ങൾ നേർക്കുനേർ വന്നതോടെയാണ് സംഘർഷമുണ്ടായത്. സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്ഥലത്ത് പൊലീസിനെ വിന്യസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.