കെ. രാമൻപിള്ള

സി.പി.എം സഖ്യം ജനതാകാലത്ത്​; 'കോലീബി'യിൽ ചർച്ച മാത്രം -ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ

താ​ങ്ക​ൾ​ ​പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന കാ​ല​ത്ത്​ കോ-​ലീ-​ബി സ​ഖ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും വോ​ട്ട്​​ക​ച്ച​വ​ടം ന​ട​ന്നെ​ന്നു​മു​ള്ള ഒ. ​രാ​ജ​ഗോ​പാ​ലി​െൻറ പ്ര​തി​ക​ര​ണം ശ​രി​യാ​ണോ?

1991ൽ ​ഉ​ണ്ടാ​യെ​ന്ന്​ പ​റ​യു​ന്ന കോ-​ലീ-​ബി സ​ഖ്യം യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ആ ​സ​ഖ്യം ഉ​ണ്ടെ​ന്ന്​ അ​ങ്ങ​നെ പ​റ​ഞ്ഞ്​ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ചി​ല വ്യ​ക്തി​ക​ൾ അ​വ​രു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച്​ നീ​ക്കു​പോ​ക്കു​ക​ൾ അ​ക്കാ​ല​ത്ത്​ ന​ട​ത്തി​യി​ട്ടു​ണ്ട്​. പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ന്ന​ത​ല്ല.

കോ-​ലീ-​ബി സ​ഖ്യ ച​ർ​ച്ച​ക​ൾ ന​ട​ന്നു. എ​ന്നാ​ൽ, അ​ത്​ പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. ബി.​ജെ.​പി​ക്കെ​തി​രെ നി​ര​ന്ത​രം വോ​ട്ട്​​മ​റി​ക്ക​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​ലൊ​ന്നും വ​സ്​​തു​ത​യി​ല്ല.

സം​സ്ഥാ​ന​ത്ത്​ ബി.​ജെ.​പി​യു​ടെ വോ​ട്ട് ​വ​ർ​ധി​ച്ചി​േ​ട്ട​യു​ള്ളൂ.ബി.​ജെ.​പി രൂ​പ​വ​ത്​​ക​രി​ച്ച​ശേ​ഷം അ​ത്ത​ര​ത്തി​ലൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. ജ​ന​സം​ഘം ജ​ന​താ​പാ​ർ​ട്ടി​യി​ൽ ല​യി​ച്ച​പ്പോ​ൾ ആ ​കാ​ല​ഘ​ട്ട​ത്തി​ൽ സി.​പി.​എ​മ്മു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പി​ന്നീ​ട്​ യു.​ഡി.​എ​ഫി​നാ​യും പ്ര​ചാ​ര​ണം ന​ട​ത്തി. അ​ത്​ ഒ​ളി​ച്ചു​ള്ള​ത​ല്ല. അ​തി​നു​ശേ​ഷം ബി.​ജെ.​പി​ക്കെ​തി​രെ കേ​ൾ​ക്കു​ന്ന​തെ​ല്ലാം ചി​ല​രു​ടെ സ​ങ്ക​ൽ​പ​ങ്ങ​ളും വ്യാ​ഖ്യാ​ന​ങ്ങ​ളു​മാ​ണ്.

ബാ​ല​ശ​ങ്ക​റി​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ?

ബാ​ല​ശ​ങ്ക​ർ ഉ​ന്ന​യി​ക്കു​ന്ന​തു​പോ​ലെ ഡീ​ൽ ഉ​ണ്ടെ​ന്ന്​ ക​രു​തു​ന്നി​ല്ല. ബി.​ജെ.​പി ഇ​ന്ന്​ വ​ള​രു​ക​യാ​ണ്. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ബ​ദ​ൽ എ​ന്ന നി​ല​യി​ലാ​ണ്​ ഇ​ക്കു​റി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. അ​തി​നാ​ൽ സി.​പി.​എ​മ്മു​മാ​യി ബി.​ജെ.​പി ഡീ​ലു​ണ്ടാ​ക്കി​ല്ല.

നേതൃത്വത്തി​െൻറ പ്രവർത്തനത്തിൽ തൃപ്​തനാണോ?

കാര്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളിൽ കഴമ്പുണ്ട്​. പൊതുവിൽ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല.

ചില കാര്യങ്ങളിൽ മാത്രമാണ്​ അത്​ നടന്നിട്ടുള്ളത്​. സംസ്ഥാന പ്രസിഡൻറ്​ രണ്ടിടങ്ങളിൽ മത്സരിക്കേണ്ടിയിരുന്നി​ല്ല എന്നതാണ്​ വ്യക്തിപരമായി ത​െൻറ അഭിപ്രായം. സുരേന്ദ്രൻ ഉൗർജസ്വലനായ നേതാവാണ്​.

അത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തു​േമ്പാൾ ചില പാളിച്ചകളുണ്ടാകുന്നത്​ സ്വാഭാവികമാണ്​. അതി​െൻറ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല.

Tags:    
News Summary - CPM-bjp alliance on time of janata party Kolibi only Discussion -k raman pilla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.