സി.പി.എം സഖ്യം ജനതാകാലത്ത്; 'കോലീബി'യിൽ ചർച്ച മാത്രം -ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ
text_fieldsതാങ്കൾ പ്രസിഡൻറായിരുന്ന കാലത്ത് കോ-ലീ-ബി സഖ്യമുണ്ടായിരുന്നെന്നും വോട്ട്കച്ചവടം നടന്നെന്നുമുള്ള ഒ. രാജഗോപാലിെൻറ പ്രതികരണം ശരിയാണോ?
1991ൽ ഉണ്ടായെന്ന് പറയുന്ന കോ-ലീ-ബി സഖ്യം യഥാർഥത്തിൽ ഉണ്ടായിട്ടില്ല. ആ സഖ്യം ഉണ്ടെന്ന് അങ്ങനെ പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. ചില വ്യക്തികൾ അവരുടെ സൗകര്യത്തിനനുസരിച്ച് നീക്കുപോക്കുകൾ അക്കാലത്ത് നടത്തിയിട്ടുണ്ട്. പാർട്ടിയുടെ അംഗീകാരത്തോടെ നടന്നതല്ല.
കോ-ലീ-ബി സഖ്യ ചർച്ചകൾ നടന്നു. എന്നാൽ, അത് പ്രാവർത്തികമായിട്ടില്ല. ബി.ജെ.പിക്കെതിരെ നിരന്തരം വോട്ട്മറിക്കൽ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നും വസ്തുതയില്ല.
സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വർധിച്ചിേട്ടയുള്ളൂ.ബി.ജെ.പി രൂപവത്കരിച്ചശേഷം അത്തരത്തിലൊന്നും നടന്നിട്ടില്ല. ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ ആ കാലഘട്ടത്തിൽ സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. പിന്നീട് യു.ഡി.എഫിനായും പ്രചാരണം നടത്തി. അത് ഒളിച്ചുള്ളതല്ല. അതിനുശേഷം ബി.ജെ.പിക്കെതിരെ കേൾക്കുന്നതെല്ലാം ചിലരുടെ സങ്കൽപങ്ങളും വ്യാഖ്യാനങ്ങളുമാണ്.
ബാലശങ്കറിെൻറ വെളിപ്പെടുത്തൽ?
ബാലശങ്കർ ഉന്നയിക്കുന്നതുപോലെ ഡീൽ ഉണ്ടെന്ന് കരുതുന്നില്ല. ബി.ജെ.പി ഇന്ന് വളരുകയാണ്. ഇരുമുന്നണികൾക്കും ബദൽ എന്ന നിലയിലാണ് ഇക്കുറി മത്സരരംഗത്തുള്ളത്. അതിനാൽ സി.പി.എമ്മുമായി ബി.ജെ.പി ഡീലുണ്ടാക്കില്ല.
നേതൃത്വത്തിെൻറ പ്രവർത്തനത്തിൽ തൃപ്തനാണോ?
കാര്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളിൽ കഴമ്പുണ്ട്. പൊതുവിൽ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല.
ചില കാര്യങ്ങളിൽ മാത്രമാണ് അത് നടന്നിട്ടുള്ളത്. സംസ്ഥാന പ്രസിഡൻറ് രണ്ടിടങ്ങളിൽ മത്സരിക്കേണ്ടിയിരുന്നില്ല എന്നതാണ് വ്യക്തിപരമായി തെൻറ അഭിപ്രായം. സുരേന്ദ്രൻ ഉൗർജസ്വലനായ നേതാവാണ്.
അത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുേമ്പാൾ ചില പാളിച്ചകളുണ്ടാകുന്നത് സ്വാഭാവികമാണ്. അതിെൻറ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.