മാവോവാദ ബന്ധം; ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി കമീഷൻ

പന്തീരാങ്കാവ്(​കോഴിക്കോട്​): യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്യപ്പെട്ട സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാ യ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സി.പി.എം കമീഷനെ നിയോഗിച്ചു. ഇരുവരുടെയും പ്രവർ ത്തന പരിധിയിലുള്ള കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് മൂന്നംഗ കമീഷനെ നിയോഗിച്ചത്.

യുവാക്കൾക്കെതിരെ ഉയരു ന്ന വിമർശനവും സംഭവം പൊതുസമൂഹത്തിൽ പാർട്ടിക്കുണ്ടാക്കുന്ന ദോഷവും കണക്കിലെടുത്താണ് സി.പി.എമ്മി​​െൻറ അന്വേഷണ ക മീഷൻ രൂപവത്​കരണം. 10 ദിവസം കൊണ്ട് റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും ബന്ധുക്കളിലും സുഹൃത്തുക്കളിലും പാർട്ടി പ്രവർത്തകരിലും തെളിവെടുപ്പ് നടത്തിയാവും കമീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച ജില്ല നേതൃത്വം പങ്കെടുക്കുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം.

യു.എ.പി.എക്ക് എതിരായ നിലപാടിൽ കുടുംബങ്ങൾക്കൊപ്പം നിന്നുകൊണ്ടു തന്നെ യുവാക്കൾക്കെതിരായ നടപടി ചർച്ച ചെയ്യുമെന്നാണ് വിവരം. ഏറെ വൈകാതെ തന്നെ ഇരുവരെയും പാർട്ടിയിൽനിന്ന് സസ്‌പെൻഡ്​ ചെയ്യുന്നതടക്കമുള്ള തീരുമാനമെടുത്തേക്കും. അല​​െൻറയും താഹയുടെയും ബന്ധുക്കളെയും പാർട്ടി പ്രവർത്തകരായ സുഹൃത്തുക്കളെയും ബോധ്യപ്പെടുത്തിയായിരിക്കും നടപടി. ഇരുവർക്കുമെതിരായ നടപടി ആശയപരമായി വഴി തെറ്റിപ്പോവുന്ന മറ്റുള്ളവർക്ക് സൂചനയാവുമെന്ന ചിന്തയിലാണ് പാർട്ടി.

മാവോ ആശയപ്രചാരണ സാഹിത്യങ്ങൾ കൈവശം വെച്ചെന്ന പേരിൽ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്യപ്പെട്ട ഇരുവരുടെയും വീടുകളിൽ മന്ത്രി തോമസ് ഐസക്കും ജില്ല സെക്രട്ടറി പി. മോഹനനുമടക്കമുള്ള സി.പി.എം നേതാക്കളും ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനടക്കമുള്ള സി.പി.ഐ നേതാക്കളും സന്ദർശനം നടത്തിയിരുന്നു. യു.എ.പി.എക്കെതിരെ പാർട്ടിയുടെ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. സി.പി.എം ബന്ധമുള്ള അഭിഭാഷകനെ ഇവർക്കുവേണ്ടി ഏർപ്പെടുത്തിയതും പാർട്ടി തന്നെയാണ്.

യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ ശക്തമായി വിമർശിക്കുമ്പോഴും അലനും താഹക്കുമെതിരെ ചുമത്തിയ കുറ്റം പൂർണമായും തെറ്റല്ലെന്ന ബോധ്യം പാർട്ടി നേതൃത്വത്തിനുണ്ട്. മാവോ ആശയ വേദികളിൽ ഇരുവരുടെയും സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഏറക്കുറെ പാർട്ടി നേതൃത്വവും അംഗീകരിക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ചി​േൻറതുൾപ്പെടെ പൊലീസ് അന്വേഷണങ്ങളിൽ കണ്ടെത്തിയ തെളിവുകളിൽ വസ്തുതയുണ്ടെന്നു തന്നെയാണ് പാർട്ടിയിലെ പലരുടെയും നിലപാട്. പാർട്ടിയുമായി ബന്ധപ്പെട്ട ചിലരുടെ സോഷ്യൽ മീഡിയ പോസ്​റ്റുകളിലും ഇത് വായിക്കാനാവും.

Tags:    
News Summary - cpm commission for enquiry in maoist case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.