തിരുവനന്തപുരം: ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയും പൊതുസമൂഹത്തിലെ അവമതിപ്പും പരിഗണിക്കാതെ മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിെനതിരെ സി.പി.എം നേതൃത്വത്തിൽ അതൃപ്തി. ജലീൽ മന്ത്രിസ്ഥാനത്ത് തുടരണമോ എന്നതിൽ ഇനിയും തീരുമാനം വൈകേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.എം നേതൃത്വം എത്തിക്കഴിഞ്ഞു. മന്ത്രിസ്ഥാനത്തിനും രാജിക്കും ഇടയിൽ ജലീലിെൻറ അവസാനത്തെ പിടിവള്ളി ഇനി ഹൈകോടതി മാത്രമാണ്. ലോകായുക്തവിധിക്ക് എതിരായ അപ്പീലിൽ ഹൈകോടതി അടുത്ത ദിവസങ്ങളിൽ സ്വീകരിക്കുന്ന നിലപാടാവും നിർണായകമാവുക.
ഭരണത്തിെൻറ അവസാന കാലങ്ങളിൽ സർക്കാറിനെയും മുന്നണിയെയും വിവാദങ്ങളിൽ ആഴ്ത്തിയ സംഭവങ്ങളിൽ പൂർണ രാഷ്ട്രീയസംരക്ഷണമാണ് സി.പി.എം ഒരുക്കിയത്. പക്ഷേ ഫലപ്രഖ്യാപന കാത്തിരിപ്പിനിടെ ഉണ്ടായ ലോകായുക്തവിധിക്ക് ശേഷം ബന്ധുനിയമനത്തിൽ മന്ത്രിയുടെ ഇടപെടലിെൻറ കൂടുതൽ തെളിവുകൾ പുറത്ത് വരുേമ്പാൾ പഴയ ആനുകൂല്യം നേതൃത്വത്തിൽ നിന്ന് ജലീലിന് നേരെ ഉണ്ടാവുന്നില്ലെന്നാണ് സൂചന.
അതിഗൗരവമുള്ള ലോകായുക്ത പരാമർശത്തിനുശേഷം ജലീൽ സ്വന്തം നിലക്ക് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടിയിരുെന്നന്ന നിലപാടാണ് സി.പി.എം- എൽ.ഡി.എഫ് നേതൃത്വത്തിൽ ഭൂരിഭാഗം പേർക്കും. സി.പി.എമ്മിെൻറ സംഘടനാപരിധിക്കുള്ളിൽ വരുന്നില്ല സ്വതന്ത്രനായി ജയിച്ച കെ.ടി. ജലീലെങ്കിലും പുതിയ സാഹചര്യത്തിൽ തീരുമാനം എടുക്കേണ്ടത് നീട്ടിക്കൊണ്ടുപോകരുതെന്ന അഭിപ്രായം ശക്തമാവുകയാണ്. മുഖ്യമന്ത്രിയുമായുള്ള അടുപ്പമാണ് ജലീലിന് ഇതുവരെ ഉണ്ടായിരുന്ന സംരക്ഷിതകവചം.
എന്നാൽ പ്രതിപക്ഷം അത് ഉയർത്തിത്തന്നെ പിണറായി വിജയനെ കടന്നാക്രമിച്ചതോടെ ഏറെ ദിവസം പ്രതിരോധം തുടരാൻ സി.പി.എമ്മിന് ആവില്ല. സ്വന്തം നിലയിൽ മേൽകോടതിയെ സമീപിക്കാനുള്ള അവകാശം ജലീലിന് ഉണ്ടെന്ന് നേതാക്കൾ സമ്മതിക്കുന്നു. ഹൈകോടതിയുടെ തുടർനിലപാടിന് അനുസരിച്ച് നിലപാട് സ്വീകരിക്കാമെന്ന ധാരണയാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും.
സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ചേരാത്തതിനാൽ വിഷയത്തിൽ നിലപാട് സ്വീകരിച്ചിട്ടില്ല. പക്ഷേ നിയമനടപടി നീളുകയാണെങ്കിൽ എന്ത് വേണമെന്ന് തീരുമാനിക്കേണ്ടിവരുമെന്ന പ്രതിസന്ധി നേതൃത്വത്തിനുണ്ട്. ലോകായുക്തയുടെ അധികാരമെന്ന സാേങ്കതികത്വത്തിൽ ജലീലിനെ പോലെ പിടിച്ചുതൂങ്ങാൻ ഭരണത്തുടർച്ച ആഗ്രഹിക്കുന്ന സി.പി.എമ്മിന് ആവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.