കൊടിയത്തൂർ: യു.ഡി.എഫ് പ്രതിനിധിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി. ഷംലൂലത്തിനെ പൊതുവേദിയിൽ മുക്തകണ്ഠം പ്രശംസിച്ച് സി.പിഎം ജില്ല സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എയുമായ ജോർജ് എം. തോമസ്.കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച കെട്ടിട ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ധാരാളം വികസനങ്ങൾ പഞ്ചായത്തിൽ നടക്കുന്നുണ്ടന്നും കാര്യങ്ങൾ നല്ല നിലയിൽ നടക്കുമ്പോൾ പ്രസിഡന്റിനെ ആരെങ്കിലും പൂട്ടിയിട്ടാൽ തങ്ങൾ പ്രസിഡന്റിനൊപ്പം നിൽക്കുമെന്നും ജോർജ് എം. തോമസ് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കാര്യമായ സമരങ്ങളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടക്കാത്ത പഞ്ചായത്താണ് കൊടിയത്തൂർ.CPM district secretariat member praised UDF panchayat president
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.