കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസ് അട്ടിമറിക്കാൻ സി.പി.എം ഫസലിെൻറ സഹോദരന്മാരെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് സഹോദരി റംല, ഭാര്യ മറിയം എന്നിവർ കുറ്റപ്പെടുത്തി. തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറാണ് നീക്കത്തിന് പിന്നിലെന്നും ഇരുവരും വെളിപ്പെടുത്തി. ഫസലിനെ കൊന്നത് തങ്ങളാണെന്ന് പറയുന്ന ആർ.എസ്.എസുകാരൻ സുബീഷിെൻറ വെളിപ്പെടുത്തൽ വിഡിയോയും ഫോൺസംഭാഷണവും വിശ്വസിക്കുന്നില്ല. അത് വ്യാജമാണ്. ഫസലിനെ കൊന്നത് സി.പി.എമ്മാണ്.
അവരുടെ നേതാക്കളായ കാരായിമാർക്ക് അതിൽ പങ്കുണ്ട്. സി.ബി.െഎ പിടികൂടിയവർതന്നെയാണ് യഥാർഥ പ്രതികൾ. സുബീഷിെൻറ മൊഴിയുടെ പേരിൽ ഫസലിെൻറ മൂത്തസഹോദരങ്ങളായ അബ്ദുറഹ്മാനും അബ്ദുൽ സത്താറും പുനരന്വേഷണം ആവശ്യപ്പെടുന്നത് കാരായിമാരെ രക്ഷിക്കാനാണ്. അബ്ദുറഹ്മാൻ സി.പി.എമ്മിെൻറ ആളാണ്. കൊലക്ക് പിന്നിൽ സി.പി.എം അല്ലെന്ന് ഞങ്ങളെ വിശ്വസിപ്പിക്കാൻ അബ്ദുറഹ്മാൻ മുമ്പും ശ്രമിച്ചിട്ടുണ്ട്. സി.പി.എം കൊടുത്ത സ്ഥലത്താണ് അബ്ദുറഹ്മാനും കുടുംബവും വീടുവെച്ച് കഴിയുന്നത്.
പ്രലോഭനങ്ങളും ഉണ്ടാകുമെന്നു കരുതുന്നു. അബ്ദുൽ സത്താർ ഗൾഫിലായിരുന്നപ്പോൾ എ.എൻ. ഷംസീർ എം.എൽ.എയുടെ ബന്ധുക്കൾ ചിലർ സമീപിച്ചിരുന്നു. അന്ന് അബ്ദുൽ സത്താർ അതിന് വഴങ്ങിയില്ല. അക്കാര്യം അബ്ദുൽ സത്താർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സി.പി.എമ്മിനൊപ്പം കൂടിയത് എന്താണെന്ന് മനസ്സിലാകുന്നില്ല. അബ്ദുൽ സത്താറിനെ അബ്ദുറഹ്മാൻ തെറ്റിദ്ധരിപ്പിച്ചതാകാം. പിണറായിയിൽ സി.പി.എം കേന്ദ്രത്തിലാണ് അബ്ദുൽ സത്താറിെൻറ വീട്. ഇവിടെ വഴിപ്രശ്നത്തിൽ സത്താറിന് വേണ്ടി അബ്ദുറഹ്മാൻ മുഖേന പാർട്ടി ഇടപെട്ടിട്ടുണ്ടെന്നും റംലയും മറിയവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.