തിരുവനന്തപുരം: പേരിനുമുന്നിലോ പിന്നിലോ സ്ഥാനപ്പേര് നൽകിയാൽ മാത്രം ‘നേതാവ്’ ആകില്ലെന്നും ജീവിതം സമൂഹത്തിനുവേണ്ടി സമർപ്പിക്കുമ്പോൾ ജനഹൃദയങ്ങളിലാണ് നേതാവ് രൂപപ്പെടുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.എം.എസ് അക്കാദമിയിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദിവസവും ഏതെങ്കിലും സമയത്ത് ഇ.എം.എസിനെ ഓർക്കാത്ത മലയാളികളില്ല. ലേഖനങ്ങൾക്കും പുസ്തകങ്ങൾക്കും പ്രതിഫലമായി ലഭിക്കുന്ന ചെറുതും വലുതുമായ തുക പോലും പാർട്ടി ആസ്ഥാനത്ത് ഏൽപിക്കുകയും ജീവിത ചെലവുകൾക്ക് അത്യാവശ്യ തുക മാത്രം പാർട്ടിയോട് വാങ്ങുകയുമായിരുന്നു പതിവ്. പാർലമെന്ററി പ്രവർത്തനവും പാർലമെന്ററിയേതര പ്രവർത്തനങ്ങളും ഒന്നിച്ചുകൊണ്ടുപോകാമെന്ന് ലോകത്തെ പഠിപ്പിച്ചതും ഇ.എം.എസായിരുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.