കെ.പി.സി.സി. പ്രസിഡൻറ് പദവിയിലെത്താൻ ഗുസ്തിമത്സരത്തിലും വിജയിക്കണോ- എം.വി. ജയരാജൻ

കെ.പി.സി.സി. പ്രസിഡന്റ് പദവിയിലെത്താൻ ഗുസ്തിമത്സരത്തിലും വിജയിക്കണോ? എന്ന ചോദ്യവുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മനോവിഭ്രാന്തിയാണെന്ന് ജയരാജന്‍ ആരോപിക്കുന്നു. ലോക്‌സഭാംഗമായ ഒരാള്‍ രാജ്യസഭയില്‍ മാറി കയറുന്നതും ഇടക്കിടെ ആര്‍എസ്എസ് അനുകൂല പ്രതികരണങ്ങള്‍ നടത്തുന്നതും ഇതേ വിഭ്രാന്തികൊണ്ടാണെന്നും ജയരാജന്‍ എഴുതുന്നു. ​

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ``കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാൻവേണ്ടി പ്രതിപക്ഷനേതാവും എ വിഭാഗം നേതാക്കളും ചരട് വലിക്കുന്നതിനെ തടയാൻ സുധാകര അനുകൂലികൾ 'ഗുസ്തിമത്സരത്തിന് ഒരുങ്ങുന്ന ചിത്രം' സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അബ്ദുറഹിമാൻ സാഹിബിനെപ്പോലുള്ള ദേശീയ പ്രസ്ഥാനത്തിന്റെ സാരഥികൾ നയിച്ച കോൺഗ്രസ്സ് എവിടെ, തമ്മിലടിക്കുന്ന ഒരുപറ്റം നേതാക്കൾ നയിക്കുന്ന കോൺഗ്രസ് എവിടെ. നേതാക്കൾ കോൺഗ്രസ്സിന്റെ ശാപമായി മാറിയിരിക്കുന്നു.

ലോകസഭാംഗമായ ഒരാൾ രാജ്യസഭയിൽ മാറിക്കയറുന്നത് സ്ഥലകാല വിഭ്രാന്തി മൂലമാണെന്ന് വ്യക്തം. ഇടയ്ക്കിടക്ക് ആർഎസ്എസ് അനുകൂല പ്രതികരണങ്ങൾ നടത്തുന്നതും ഇതേ വിഭ്രാന്തി മൂലമാണ്. ഒരു കാര്യം ഉറപ്പിക്കാം, തമ്മിലടിക്കുന്ന ഈ കോൺഗ്രസ്സിന് ജനങ്ങളെയോ സ്വന്തം അണികളെയോ നയിക്കാനാവില്ല. ബിജെപി ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ഇടതുപക്ഷത്തിനല്ലാതെ കോൺഗ്രസ്സിനാവില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഗുസ്തി മത്സരത്തിലൂടെ ഒന്നാമനെ തെരഞ്ഞെടുക്കാനുള്ള നീക്കം!​​​''.

Tags:    
News Summary - CPM leader M.V. Jayarajan Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.