വയനാട്ടിൽ സി.പി.എമ്മിലും രാജി; പുൽപ്പള്ളി ഏരിയ കമ്മിറ്റിയംഗം കോൺഗ്രസിൽ

കൽപറ്റ: കോൺഗ്രസ് നേതാക്കളുടെ രാജി തുടരുന്നതിനിടെ വയനാട്ടിൽ സി.പി.എമ്മിലും രാജി. പുൽപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഇ.എ. ശങ്കരനാണ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. സി.പി.എമ്മിന്‍റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനാണ്. കോൺഗ്രസ് നേതാവായിരുന്ന എം.എസ്. വിശ്വനാഥൻ രാജിവെച്ച് സി.പി.എമ്മിലേക്ക് വന്ന സാഹചര്യത്തിലാണ് രാജി.

2011ൽ ബത്തേരിയിൽ ഇടത് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റ ശങ്കരൻ ഇത്തവണ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. താൻ സി.പി.എമ്മിലെ മുഴുവൻ സ്ഥാനങ്ങളും രാജിവെച്ചതായി ശങ്കരൻ അറിയിച്ചു. 


തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ വയനാട്ടിൽ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടിരുന്നു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഏറ്റവുമൊടുവിൽ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നത്. ബത്തേരിയിൽ ഇദ്ദേഹം എൽ.ഡി.എഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന.

Tags:    
News Summary - cpm leader resigned in wayanadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.