നെടുമങ്ങാട്: പൊലീസ് ഓഫിസർമാർക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സി.പി.എം ഏരിയ സെക്രട്ടറി. നെടുമങ്ങാട് സി.ഐ സന്തോഷ് കുമാർ, എസ്.ഐ വിക്രമാദിത്യൻ എന്നിവർക്കെതിരെയാണ് പേരെടുത്തുപറഞ്ഞ് ഏരിയ സെക്രട്ടറി ആർ. ജയദേവൻ അധിക്ഷേപിച്ചത്.
ചൊവ്വാഴ്ച രാത്രി നെടുമങ്ങാട് ചന്തമുക്കിൽ കോൺഗ്രസ് കൊടി നശിപ്പിക്കാൻ ശ്രമിച്ച എ.ഐ.വൈ.എഫ് പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി. സംഭവത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് ഇടതുമുന്നണി നെടുമങ്ങാട്ട് നടത്തിയ പ്രതിഷേധ യോഗത്തിൽ സ്വാഗതപ്രസംഗം നടത്തവേയായിരുന്നു ഏരിയ സെക്രട്ടറിയുടെ വിവാദ പരാമർശങ്ങൾ.
സി.ഐയെ തന്തക്കുപറഞ്ഞായിരുന്നു തുടക്കം. 'സി.ഐ സന്തോഷ് കുമാറിന് കൃത്യമായ പണി കൊടുക്കും. ഒന്നുകിൽ അത് സർക്കാർ നൽകും. സർക്കാറിന് നൽകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ജനം നൽകും.
സി.പി.എം നേതാക്കളുടെ ബന്ധം പറഞ്ഞാണ് രണ്ടുപേരും ഇവിടെയിരിക്കുന്നത്. സി.ഐക്ക് സ്റ്റേഷനിൽ പിരിവ് നടത്തലാണ് പണി. ഇത് സംബന്ധിച്ച് നിരവധി പരാതിയുണ്ട്.
കഴിഞ്ഞ നെടുമങ്ങാട് കുത്തിയോട്ട സമയത്ത് ഹോട്ടലുകളിൽനിന്നും ബാറുകളിൽനിന്നും ആഹാരവും പണവും കള്ളും പിരിച്ചെടുത്തു' എന്നിങ്ങനെയായിരുന്നു ജയദേവന്റെ പരാമർശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.