'കോരന്റെ മകനാണ് ദുബൈയിലെ ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയത്. അവിടത്തെ ഏറ്റവും വലിയ ഔദ്യോഗിക വാർത്താ ഏജൻസി പറയാണ്, ശൈഖ് പിണറായിയെ ഇരുത്തിയിട്ട്. ഞങ്ങളെ സംബന്ധിച്ച് പടച്ച റബ്ബിന്റെ ഖുദ്‌റത്തുകൊണ്ട് ഒരുപേടിയും ഇപ്പോ പിണറായി വിജയനില്ല. വലത്തേ ഭാഗത്ത് ഖമറുൽ ഉലമ... ഇടത്തേഭാഗത്ത് സയ്യിദുൽ ഉലമ.. നടുക്ക് ശൈഖുൽ മശായിഖ് അശ്ശൈഖ് പിണറായി വിജയൻ, ക്യാപ്റ്റൻ. കേരളത്തിൽ ഇപ്പൊ ഒരു ഇമാമുണ്ട്. അത് ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശർറും ഏൽക്കാത്തത്...'-മലപ്പുറം ചന്ദ്രക്കാട്ടൂരിൽ നടന്ന ഇ.എം.എസ്-എ.കെ.ജി അനുസ്മരണ ദിനാചരണത്തിൽ സി.പി.എം പ്രാദേശിക നേതാവിന്റെ പ്രസംഗത്തിൽനിന്നുള്ള വരികളാണിവ. രസരമായ പ്രസംഗം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത് സി.പി.എം നേതാവ് കൂടിയായ അബ്ദുൽ റഹ്മാനാണ്. മലപ്പുറം ജില്ലയിലെ അരീക്കോട് ചെമ്രക്കാട്ടൂരിൽ പാർട്ടി ആചാര്യന്മാരെ അനുസ്മരിക്കാൻ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രാദേശിക നേതാവായ അബ്ദുറഹ്‌മാൻ പുൽപറ്റയുടെ പുകഴ്ത്തൽ. നേരത്തെ, മുസ്‍ലിം ലീഗ് വിട്ട് സി.പി.എമ്മിൽ ചേർന്ന പ്രഭാഷകൻ കൂടിയാണ് അബ്ദുറഹ്‌മാൻ. അബ്ദുൽ റഹ്മാന്റെ പ്രസംഗം പുറതതുവന്നതോടെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.