വയനാടിനു സി.പി.എം എം.പിമാരുടെ കൈത്താങ്ങ്

ന്യൂഡൽഹി: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം എം.പിമാർ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യും.

മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ടു ലക്ഷം രൂപയാണ് സി.പി.എം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.

കെ. രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസൻ, എ.എ. റഹീം, സു. വെങ്കിടേശൻ, ആർ.സച്ചിതാനന്ദം എന്നീ അംഗങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.

ഇതിനു പുറമെ എം.പിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

Tags:    
News Summary - CPM MPs hand in hand for Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.