കൽപറ്റ പൊതു ശ്മശാനത്തിൽ മൂന്നു മൃതദേഹങ്ങൾ സംസ്കരിച്ചു

മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ കനത്ത ഉരുൾപെട്ടലിൽ കണ്ടെടുത്ത തിരിച്ചറിയാത്ത മൂന്നു മൃതദേഹങ്ങൾ കൽപറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശപ്രകാരമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കാരം നടത്തിയത്.

പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു, ടി.സിദ്ധീഖ് എം.എൽ.എ, ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, സ്പെഷൽ ഓഫിസർമാരായ എസ്.സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുൻ എം.എൽ.എ. സി.കെ ശശീന്ദ്രൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, ജനപ്രതിനിധികൾ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

Tags:    
News Summary - Three dead bodies were cremated in the Kalpatta public crematorium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.