കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി ഈശ്വർ മൽപെ വീണ്ടും വെള്ളത്തിൽ തിരച്ചിലിനിറങ്ങുന്നു. അമാവാസി നാളിൽ വേലിയിറക്കത്തിൽ ഗംഗാവാലി നദിയിലെ ജലനിരപ്പ് കുറയും. ഈ അവസരത്തിൽ തിരച്ചിലിനിറങ്ങുമെന്നാണ് കരുതുന്നതെന്ന് അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്‍റെ വീട് സന്ദർശിച്ചു. തിരച്ചിൽ പുനരാരംഭിക്കാൻ കർണാടക സർക്കാറിൽ സമ്മർദം ചെലുത്താമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, അർജുന്‍റെ ഭാര്യക്ക് ജോലി നൽകുമെന്ന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് അറിയിച്ചിരുന്നു.
ഷിരൂരിൽ മണ്ണിടിഞ്ഞ് ഗംഗാവാലി നദിയിൽഅർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് കാണാതായത്. 13 ദിവസം കർണാടക സർക്കാറും നാവികസേനയും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം ഷിരൂർ സന്ദർശിച്ച കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിഭാഗം ദൗത്യം വിജയിപ്പിക്കാനാവില്ലെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട് തൃശുർ ദുരന്തനിവാരണ സമിതി അധ്യക്ഷൻ കൂടിയായ കലക്ടർക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.