യുക്രെയ്ൻ അരങ്ങ് മാത്രം, യുദ്ധം റഷ്യയും നാറ്റോയും തമ്മിൽ -യെച്ചൂരി

കണ്ണൂർ: റഷ്യയും അമേരിക്കൻ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയും തമ്മിലാണ് യുദ്ധം നടക്കുന്നതെന്നും യുക്രെയ്ൻ അരങ്ങ് മാത്രമാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാറ്റോയുടെ സ്വാധീനം കിഴക്കോട്ട്‌ വ്യാപിപ്പിക്കാൻ റഷ്യൻ അതിർത്തിയിൽ 1,75,000 നാറ്റോ സൈനികരെ വിന്യസിച്ചതാണ്‌ സ്ഥിതി വഷളാക്കിയത്‌. യുക്രെയ്ന്‌ നാറ്റോ അംഗത്വം നൽകാനുള്ള നിർദേശംകൂടി വന്നതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം ഉടൻ അവസാനിപ്പിക്കണം. നിലവിലെ സംഭവവികാസങ്ങൾ രാജ്യാന്തരരംഗത്ത്‌ കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കും.

റഷ്യക്കെതിരായ യു.എൻ പ്രമേയങ്ങളിൽനിന്ന്‌ ഇന്ത്യ തുടർച്ചയായി വിട്ടുനിന്നത്‌, അമേരിക്കയ്‌ക്ക്‌ വിനീതവിധേയമായി നിൽക്കാനുള്ള മോദി സർക്കാറിന്‍റെ വ്യഗ്രത ഇന്നത്തെ ലോകക്രമത്തിൽ ഫലശൂന്യമാണെന്ന്‌ വ്യക്തമാക്കുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.  

Tags:    
News Summary - CPM party congress updates Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.