സി.പി.എം പാർട്ടി ഒാഫീസിൽ റെയ്​ഡിന്​ നേതൃത്വം നൽകി; ഡി.സി.പിക്ക്​ സ്​ഥാന ചലനം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികളെ തേടി അർധരാത്രി സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ്​ ​െറയ് ​ഡ്​ നടത്തിയതിനു പിറകെ െറയ്​ഡിനു നേതൃത്വം നൽകിയ ഡി.സി.പിക്ക്​ സ്​ഥാന ചലനം. ക്രമസമാധാനപാലന ഡി.സി.പിയുടെ താൽക്കാ ലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനാണ്​ സ്​ഥാനമാറ്റം. ഡി.സി.പി​െയ വനിതാ സെൽ എസ്​.പിയായാണ്​ മാറ്റിയത്​.

മെഡിക ്കൽ കോളജ് പൊലീസ് സ്റ്റേഷനു നേരേ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികളായ സി.പി.എം നേതാക്കളെ തേടിയാണ്​ ഡി.സി.പി. ചൈത്ര തെരേസ ജോണി​​​െൻറ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്​ച അർധരാത്രി പാർട്ടി ഒാഫീസിൽ റെയ്​ഡ്​ നടത്തിയത്​. സി.പി.എമ്മി​​​െൻറ മുതിർന്ന നേതാക്കൾ തടയാൻ ശ്രമിച്ചെങ്കിലും പരിശോധന നടത്തുമെന്ന നിലപാടിൽ ഡി.സി.പി. ഉറച്ചുനിൽക്കുകയായിരുന്നു. പരിശോധന നടത്തി​െയങ്കിലും ആരെയും അറസ്റ്റുചെയ്യാനായില്ല.

തൊട്ടുപിറകെ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പി.യോട് വിശദീകരണം തേടി.

ഡി.സി.പി.യായിരുന്ന ആർ.ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയപ്പോൾ പകരക്കാരിയായാണ് വനിതാ സെൽ എസ്.പി.യായ ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡി.സി.പി.യുടെ അധികച്ചുമതല നൽകിയത്. ​െചെത്രയുടെ പാർട്ടി ഒാഫീസ്​ പരിശോധനക്ക്​ പിറകെ ആദിത്യയെ തിരിച്ചു വിളിച്ചു ചുമതല ഏൽപ്പിച്ചു.

പോക്സോ കേസിൽ അറസ്റ്റിലായ രണ്ട്​ പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈ.എഫ്.ഐക്കാരുടെ അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ്​ ​ൈചത്ര പരിശോധനക്ക്​ എത്തിയത്​.

Tags:    
News Summary - CPM Party Office Raid by Chaitra Teresa John - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.