ന്യൂഡൽഹി: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് പരിഹരിക്കാൻ സി.പി.എം ഇടപെടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. യാത്രാവിലക്ക് ബിനോയിയുടെ സ്വകാര്യ പ്രശ്നമാണ്. കോടതിക്ക് പുറത്തോ അകത്തോ പ്രശ്നം പരിഹരിക്കാൻ ബിനോയ് തന്നെയാണ് ശ്രമിക്കേണ്ടതെന്നും എസ്.ആർ.പി മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് ചെക്ക് ഇടപാട് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈ കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 102/2018/69 എന്ന കേസിലാണ് കോടതി നടപടി. 1 കോടി 17 ലക്ഷം രൂപ (ദശലക്ഷം ദിര്‍ഹം) കെട്ടിവെക്കാതെ ബിനോയിക്ക് യു.എ.ഇ വിടാനാവില്ല.
13 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന ആരോപണം നിലനില്‍ക്കെ 10 ദിവസം മുൻപാണ് ബിനോയ് കോടിയേരി ദുബൈയിലെത്തിയത്. ദുബൈ പൊലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കാണിച്ച് തനിക്ക് ദുബൈയില്‍ ക്രിമിനല്‍ കേസില്ലെന്ന് തെളിയിക്കാനും യു.എ.ഇയില്‍ പ്രവേശിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കാനും ഇതിലൂടെ ബിനോയിക്ക് കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.