തിരുവനന്തപുരം: സി.പി.എം സ്ഥാനാർഥികളുടെ സാധ്യത പട്ടികയെ ചൊല്ലി ജില്ല കമ്മിറ്റികളിൽ അപസ്വരം തുടരുന്നു. തിരുവനന്തപുരത്തും പാലക്കാട്ടും ഞായറാഴ്ച ചേർന്ന പാർട്ടി സമിതികളിലും വിജയസാധ്യതയുള്ള സ്ഥാനാർഥികളെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതിൽ രൂക്ഷ വിമർശനമുയർന്നു. ഒടുവിൽ ഏറെ വിവാദങ്ങൾക്കിടയായ മന്ത്രി എ.കെ. ബാലെൻറ ഭാര്യ പി.കെ. ജമീലയെ സ്ഥാനാർഥിയായി പരിഗണിക്കണമെന്ന സംസ്ഥാന സമിതി നിർദേശം പാലക്കാട് ജില്ല കമ്മിറ്റി തള്ളി. നിലവിൽ മന്ത്രി എ.കെ. ബാലൻ പ്രതിനിധാനം ചെയ്യുന്ന തരൂർ മണ്ഡലത്തിലേക്കാണ് അദ്ദേഹത്തിെൻറ ഭാര്യ പി.കെ. ജമീലയുടെ പേര് പരിഗണിച്ചത്. ജമീലയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ സി.പി.എം ജില്ല സെക്രേട്ടറിയറ്റിലും ജില്ല കമ്മിറ്റിയിലും ഉയർന്ന രൂക്ഷവിമർശനത്തെത്തുടർന്നാണ് അവരെ സ്ഥാനാർഥിയായി നിർദേശിക്കേണ്ടതില്ലെന്ന് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി തീരുമാനിച്ചത്. നടപടി കുടുംബവാഴ്ചയെന്ന ദുഷ്പേരിന് വഴിയൊരുക്കുമെന്നും ഇത് പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും വലിയൊരു വിഭാഗം നേതാക്കൾ വിമർശനം ഉന്നയിച്ചു. പകരം തരൂരിൽ ഡിവൈ.എഫ്.െഎ ജില്ല പ്രസിഡൻറ് പി.പി. സുമോദിെൻറ പേര് നിർദേശിക്കാൻ ധാരണയായി.
നേരേത്ത സി.പി.എം പാലക്കാട് ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രനാണ് തരൂരിേലക്ക് ഡോ. പി.കെ. ജമീലയുടെ പേര് നിർദേശിച്ചത്. ഇത് സംസ്ഥാന സെക്രേട്ടറിയറ്റിൽ ചർച്ച ചെയ്തശേഷം സെക്രേട്ടറിയറ്റ് നിർദേശിച്ച പട്ടിക ചർച്ചചെയ്യാനാണ് ഞായറാഴ്ച ജില്ല സെക്രേട്ടറിയറ്റും ജില്ല കമ്മിറ്റിയും ചേർന്നത്. ജമീലയെ സ്ഥാനാർഥിയാക്കുന്നത് കുടുംബവാഴ്ചയാണെന്ന തരത്തിൽ പാലക്കാട് നഗരത്തിൽ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രചാരണം ശുദ്ധ അസംബന്ധമാണെന്നാണ് ഇതിനോട് മന്ത്രി ബാലൻ പ്രതികരിച്ചത്.
തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ അരുവിക്കര മണ്ഡലത്തിൽനിന്ന് വി.കെ. മധുവിെന ഒഴിവാക്കിയതിലായരുന്നു പ്രതിഷേധം. വിവിധ സാമുദായിക വിഭാഗങ്ങളെ ഒഴിവാക്കിയതിെനതിരെയും വിമർശനമുയർന്നു.
തലസ്ഥാന ജില്ലയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് നൽകിയ സാധ്യത സ്ഥാനാർഥി പട്ടികയിൽ അരുവിക്കരയിൽ ജില്ല സെക്രേട്ടറിയറ്റംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ വി.കെ. മധു ആയിരുന്നു. പക്ഷേ, സംസ്ഥാന നേതൃത്വം അത് തിരുത്തി കാട്ടാക്കട ഏരിയ സെക്രട്ടറി ജി. സ്റ്റീഫെൻറ പേര് നിർദേശിച്ചു. ഇതിനെതിരെയാണ് കോടിയേരിയുടെ സാന്നിധ്യത്തിൽ പ്രതിഷേധം ഉയർത്തിയത്. എന്നാൽ, സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനത്തെ പിന്തുണച്ച് ജില്ല കമ്മിറ്റിയംഗങ്ങളിൽ ഒരു വിഭാഗവും യോഗത്തിൽ നിലപാെടടുത്തു.
പൊന്നാനി മണ്ഡലത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുവേണ്ടിയുള്ള പോസ്റ്ററിന് പിറകെ സി.പി.എം മലപ്പുറം ജില്ല സെക്രേട്ടറിയറ്റംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മുൻമന്ത്രിയും സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് ദേശമംഗലം പഞ്ചായത്തിലും വരവൂർ പഞ്ചായത്തിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ചേലക്കര സഖാക്കളുടെ പേരിലാണ് ചേലക്കരയിലെ പോസ്റ്ററുകൾ. നിലവിലെ എം.എൽ.എ യു.ആർ. പ്രദീപിനെ മാറ്റി കെ. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കുമെന്ന സൂചനകൾക്ക് പിന്നാലെയാണ് യു.ആർ. പ്രദീപിെൻറ വീട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്ത്, വരവൂർ പഞ്ചായത്ത് മേഖലകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യു.ആർ. പ്രദീപിനെ വീണ്ടും സ്ഥാനാർഥിയാക്കണം, ജനാധിപത്യം തോറ്റു, പണാധിപത്യം ജയിച്ചു, യു.ആർ. പ്രദീപിനെ രാഷ്ട്രീയ രക്തസാക്ഷിയാക്കിയത് ആർക്കുവേണ്ടി? കെ. രാധാകൃഷ്ണൻ ചേലക്കരയിൽ വേണ്ട... എന്നിങ്ങനെയാണ് വാചകങ്ങൾ. ഒരു തവണ മാത്രമാണ് പ്രദീപ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.