തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കണ്ണൂരിലെ സി.പി.എം കേന്ദ്രങ്ങളിൽ വ്യാപക ബോംബ് നിർമാണം -സതീശൻ പാച്ചേനി

മട്ടന്നൂര്‍: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കണ്ണൂരിലെ സി.പി.എം കേന്ദ്രങ്ങളില്‍ വ്യാപകമായ ബോംബ് നിർമാണം നടക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. നടുവനാട് വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തെ പന്നിപ്പടക്കമെന്ന് പറഞ്ഞ് ലഘൂകരിക്കരുതെന്നും പാച്ചേനി പറഞ്ഞു.

സമീപ ദിവസങ്ങളില്‍ ജില്ലയില്‍ സമാന സംഭവങ്ങളാണ് ഉണ്ടാകുന്നത്. പന്നിപ്പടക്കമാണ് പൊട്ടിയതെന്ന് പറഞ്ഞു ബോംബ് സ്‌ഫോടനത്തെ ലഘൂകരിക്കാന്‍ ഡിവൈ.എസ്.പി ഉള്‍പ്പെടെ ശ്രമിക്കുന്നു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് പരിയാരത്ത് ചികിത്സയിലുള്ള സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരിക്കാണുള്ളത്. സംഭവം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പാച്ചേനി പറഞ്ഞു.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നടുവനാട് നിടിയാഞ്ഞിരത്തെ വീട്ടിൽ സ്‌ഫോടനം ഉണ്ടായത്. ഒരാൾ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെ സ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ സി.പി.എം പ്രവർത്തകർ തടഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.