തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കം സി.പി.എം സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചു. ജില്ലാ നേതൃത്വത്തിന്റെയും താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് തീരുമാനം.
11 സീറ്റുകളിൽ വനിതകൾ മത്സരിക്കും. വനിതകൾ സ്ഥാനാർഥികളായി മത്സരരംഗത്തില്ലാത്തത് കാസർഗോഡ്, വയനാട്, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ്. അരുവിക്കരയിൽ ജി. സ്റ്റീഫനും പൊന്നാനിയിൽ പി. നന്ദകുമാറും കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയും മത്സരിക്കും. അരുവിക്കരയിൽ വി.കെ.മധുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ നാടാര്‍ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട ഏരിയ സെക്രട്ടറിയായ ജി. സ്റ്റീഫനെ തന്നെ അരുവിക്കരയിൽ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
പൊന്നാനിയിൽ പാര്‍ട്ടി ഏരിയ സെക്രട്ടറി ടി.എം. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നന്ദകുമാറിന് തന്നെയാണ് നറുക്ക് വീണത്. കൊയിലാണ്ടിയിൽ മുൻ എം.പി പി.സതീദേവിയെ കൂടി പരിഗണിച്ചെങ്കിലും കാനത്തിൽ ജമീല തന്നെ മത്സരിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ്.
ജില്ല തിരിച്ചുള്ള സ്ഥാനാർഥി പട്ടിക ഇപ്രകാരമാണ്.
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ
അരുവിക്കരയിൽ കൂടുതൽ ചർച്ചകൾ
.......
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ
......
ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്
.........
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ
............
ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ
കൊച്ചി - കെ.ജെ. മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആൻറണി ജോൺ
കുന്നത്ത്നാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ്
എറണാകുളം- ഇടത് സ്വതന്ത്രന്
പെരുമ്പാവൂർ ഘടകകക്ഷിക്ക് നൽകിയേക്കും ചർച്ചകൾ തുടരുന്നു
.........
ഉടുമ്പൻചോല - എം.എം.മണി
ദേവികുളം- തീരുമാനമായില്ല
............
ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണൻ
ഗുരുവായൂർ - അക്ബർ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ
ചാലക്കുടി - ഘടകകക്ഷിക്ക്
............
തൃത്താല- എം ബി രാജേഷ്
തരൂർ- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു
പാലക്കാട്-തീരുമാനം വൈകുന്നു
.......
മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ
കൽപ്പറ്റ ഘടകകക്ഷിക്ക്
.....
തവനൂർ - കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
മങ്കട- റഷീദലി
എറനാട്-യു.ഷറഫലി
വണ്ടൂർ- മിഥുന
......
പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി -തീരുമാനം നീളുന്നു
കൊടുവള്ളി - കാരാട്ട് റസാഖ്
കൊയിലാണ്ടി - കാനത്തിൽ ജമീല
കുറ്റ്യാടി- ഘടകകക്ഷിക്ക്
.........
ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ - സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ
..........
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -ജയാനന്ദ
തൃക്കരിപ്പൂർ -എം. രാജഗോപാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.