Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി​.പി​.എം സ്ഥാനാർഥി...

സി​.പി​.എം സ്ഥാനാർഥി പട്ടിക പുറത്തിറക്കി; പി.കെ ജമീല മത്സരിക്കില്ല

text_fields
bookmark_border
PK Jameela
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി​.പി​.എ​മ്മി​ന്‍റെ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഇ​ന്ന് ചേ​ര്‍​ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ.​കെ.​ബാ​ല​ന്‍റെ ഭാ​ര്യ പി.​കെ.​ജ​മീ​ല​യെ ത​രൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള നീ​ക്കം സി​.പി​.എം സം​സ്ഥാ​ന നേ​തൃ​ത്വം ഉ​പേ​ക്ഷി​ച്ചു. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ​യും താ​ഴേ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ​ക്ത​മാ​യ എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീരുമാനം.

11 സീറ്റുകളിൽ വനിതകൾ മത്സരിക്കും. വനിതകൾ സ്ഥാനാർഥികളായി മത്സരരംഗത്തില്ലാത്തത് കാസർഗോഡ്, വയനാട്, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ്. അ​രു​വി​ക്ക​ര​യി​ൽ ജി. ​സ്റ്റീ​ഫ​നും പൊ​ന്നാ​നി​യി​ൽ പി. ​ന​ന്ദ​കു​മാ​റും കൊ​യി​ലാ​ണ്ടി​യി​ൽ കാ​ന​ത്തി​ൽ ജ​മീ​ല​യും മ​ത്സ​രി​ക്കും. അ​രു​വി​ക്ക​ര​യി​ൽ വി.​കെ.​മ​ധു​വി​നെ സ്ഥാ​നാ​ര്‍​ഥിയാ​ക്ക​ണമെന്നാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ൽ നാ​ടാ​ര്‍ വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ട്ടാ​ക്ക​ട ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ ജി. ​സ്റ്റീ​ഫ​നെ ത​ന്നെ അ​രു​വി​ക്ക​ര​യി​ൽ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നം.

പൊ​ന്നാ​നി​യി​ൽ പാ​ര്‍​ട്ടി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എം. സി​ദ്ധി​ഖി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നെ​ങ്കി​ലും ന​ന്ദ​കു​മാ​റി​ന് ത​ന്നെ​യാ​ണ് ന​റു​ക്ക് വീ​ണ​ത്. കൊ​യി​ലാ​ണ്ടി​യി​ൽ മു​ൻ എം​.പി പി.​സ​തീ​ദേ​വി​യെ കൂടി പരിഗണിച്ചെങ്കിലും കാ​ന​ത്തി​ൽ ജ​മീ​ല ത​ന്നെ മ​ത്സ​രി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്.

ജില്ല തിരിച്ചുള്ള സ്ഥാനാർഥി പട്ടിക ഇപ്രകാരമാണ്.

തിരുവനന്തപുരം ജില്ല

പാറശാല -സി.കെ.ഹരീന്ദ്രൻ

നെയ്യാറ്റിൻകര - കെ ആൻസലൻ

വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്

കാട്ടാക്കട - ഐ.ബി.സതീഷ്

നേമം - വി.ശിവൻകുട്ടി

കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ

വർക്കല - വി. ജോയ്

വാമനപുരം - ഡി.കെ.മുരളി

ആറ്റിങ്ങൽ - ഒ.എസ്.അംബിക

അരുവിക്കര - ജി സ്റ്റീഫൻ

അരുവിക്കരയിൽ കൂടുതൽ ചർച്ചകൾ

.......

കൊല്ലം ജില്ല

കൊല്ലം- എം മുകേഷ്

ഇരവിപുരം - എം നൗഷാദ്

ചവറ - ഡോ.സുജിത്ത് വിജയൻ

കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ

......

പത്തനംതിട്ട ജില്ല

ആറന്മുള- വീണാ ജോർജ്

കോന്നി - കെ.യു.ജനീഷ് കുമാർ

റാന്നി ഘടകകക്ഷിക്ക്

.........

ആലപ്പുഴ ജില്ല

ചെങ്ങന്നൂർ- സജി ചെറിയാൻ

കായംകുളം - യു .പ്രതിഭ

അമ്പലപ്പുഴ- എച്ച്.സലാം

അരൂർ - ദലീമ ജോജോ

മാവേലിക്കര - എം എസ് അരുൺ കുമാർ

ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

............

കോട്ടയം ജില്ല

ഏറ്റുമാനൂർ -വി.എൻ വാസവൻ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- കെ.അനിൽകുമാർ

എറണാകുളം ജില്ല

കൊച്ചി - കെ.ജെ. മാക്സി

വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ

തൃക്കാക്കര - ഡോ. ജെ.ജേക്കബ്

തൃപ്പൂണിത്തുറ - എം.സ്വരാജ്

കളമശേരി - പി രാജീവ്

കോതമംഗലം - ആൻറണി ജോൺ

കുന്നത്ത്നാട് - പി.വി.ശ്രീനിജൻ

ആലുവ - ഷെൽന നിഷാദ്

എറണാകുളം- ഇടത് സ്വതന്ത്രന്

പെരുമ്പാവൂർ ഘടകകക്ഷിക്ക് നൽകിയേക്കും ചർച്ചകൾ തുടരുന്നു

.........

ഇടുക്കി

ഉടുമ്പൻചോല - എം.എം.മണി

ദേവികുളം- തീരുമാനമായില്ല

............

തൃശൂർ

ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു

വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

മണലൂർ - മുരളി പെരുനെല്ലി

ചേലക്കര - കെ.രാധാകൃഷ്ണൻ

ഗുരുവായൂർ - അക്ബർ

പുതുക്കാട് - കെ.കെ. രാമചന്ദ്രൻ

കുന്നംകുളം - എ.സി.മൊയ്തീൻ

ചാലക്കുടി - ഘടകകക്ഷിക്ക്

............

പാലക്കാട് ജില്ല

തൃത്താല- എം ബി രാജേഷ്

തരൂർ- പി.പി.സുമോദ്,

കൊങ്ങാട്- ശാന്തകുമാരി

ഷൊർണൂർ-പി.മമ്മിക്കുട്ടി

ഒറ്റപ്പാലം-പ്രേം കുമാർ

മലമ്പുഴ-പ്രഭാകരൻ

ആലത്തൂർ- കെ. ഡി. പ്രസേനൻ

നെന്മാറ- കെ.ബാബു

പാലക്കാട്-തീരുമാനം വൈകുന്നു

.......

വയനാട്

മാനന്തവാടി- ഒ.ആർ കേളു

ബത്തേരി- എം.എസ്.വിശ്വനാഥൻ

കൽപ്പറ്റ ഘടകകക്ഷിക്ക്

.....

മലപ്പുറം ജില്ല

തവനൂർ - കെ.ടി.ജലീൽ

പൊന്നാനി- പി.നന്ദകുമാർ

നിലമ്പൂർ-പി.വി.അൻവർ

താനൂർ-അബ്ദുറഹ്മാൻ

മങ്കട- റഷീദലി

എറനാട്-യു.ഷറഫലി

വണ്ടൂർ- മിഥുന

......

കോഴിക്കോട് ജില്ല

പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ

ബാലുശ്ശേരി : സച്ചിൻ ദേവ്

കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി -തീരുമാനം നീളുന്നു

കൊടുവള്ളി - കാരാട്ട് റസാഖ്

കൊയിലാണ്ടി - കാനത്തിൽ ജമീല

കുറ്റ്യാടി- ഘടകകക്ഷിക്ക്

.........

കണ്ണൂർ ജില്ല

ധർമ്മടം -പിണറായി വിജയൻ

തലശേരി -എ എൻ ഷംസീർ

പയ്യന്നൂർ -ടി ഐ മധുസൂധനൻ

കല്യാശേരി -എം വിജിൻ

അഴിക്കോട് -കെ വി സുമേഷ്

പേരാവൂർ - സക്കീർ ഹുസൈൻ

മട്ടന്നൂർ -കെ.കെ.ഷൈലജ

തളിപറമ്പ് -എം.വി ഗോവിന്ദൻ

..........

കാസർകോട് ജില്ല

ഉദുമ -സി.എച്ച്.കുഞ്ഞമ്പു

മഞ്ചേശ്വരം -ജയാനന്ദ

തൃക്കരിപ്പൂർ -എം. രാജഗോപാൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidate listCPMassembly election 2021
News Summary - CPM releases list of candidate list
Next Story