കോഴിക്കോട്: വർഗീയ ഫാഷിസത്തിനെതിരെ ശനിയാഴ്ച കോഴിക്കോട്ട് നടത്തുന്ന ദേശീയ സെമിനാറിൽ നടൻ കമൽഹാസൻ എത്തില്ല. സി.പി.എം ജില്ല കമ്മിറ്റിക്കു കീഴിലുള്ള കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം െചയ്യുന്നത്. നടെൻറ ചിത്രത്തോടെയുള്ള ബഹുവർണ പോസ്റ്ററുകൾ നഗരത്തിലെങ്ങും പതിക്കുകയും പ്രചാരണം കൊഴുപ്പിക്കുകയും ചെയ്തതിനിടെയാണ് പുതിയ വഴിത്തിരിവ്. കേരള മുഖ്യമന്ത്രിയുമൊത്തുള്ള പരിപാടിയിൽ പെങ്കടുക്കാൻ തന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്നും പരിപാടിയിൽ പേരുവെച്ചത് ഞെട്ടിച്ചെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.
ഒക്ടോബർ വരെ എല്ലാ ശനിയാഴ്ചകളിലും ‘ബിഗ് ബോസ്’ ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിലാണ്. സെമിനാറിന് ഭാവുകങ്ങൾ നേരുന്നതായും ‘ഉലകനായകൻ’ ട്വിറ്ററിൽ കുറിച്ചു. സെമിനാറിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല െസക്രട്ടറി പി. മോഹനനും സംഘാടക സമിതി കൺവീനർ െക.ടി. കുഞ്ഞിക്കണ്ണനും കമൽഹാസൻ എത്തില്ലെന്ന് സ്ഥിരീകരിച്ചു. വാർത്തസമ്മേളനത്തിന് തൊട്ടുമുമ്പാണ് നടെൻറ ട്വീറ്റ് പുറത്തുവന്നത്.
കമൽഹാസെൻറ സമ്മതം ചോദിക്കാതെ, തിരുവനന്തപുരം എ.കെ.ജി സെൻററിൽനിന്നാണ് പേരുൾപ്പെടുത്താൻ സംഘാടകർക്ക് നിർദേശം നൽകിയെതന്നാണ് സൂചന. നടനെ ഏർപ്പാടാക്കാെമന്ന് സി.പി.എം തമിഴ്നാട് സംസ്ഥാന കമ്മിറ്റിയിലെ ഉന്നതനാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഉറപ്പുനൽകിയത്. തുടർന്നാണ് സംഘാടകർ നോട്ടീസിലും ഫ്ലക്സ് ബോർഡുകളിലും കമൽഹാസെൻറ ചിത്രം നഗരത്തിൽ പലയിടത്തും സ്ഥാപിച്ചത്. ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രവർത്തകർ പ്രചാരണവും നടത്തി. സി.പി.എം സെമിനാറിേലക്ക് കമൽഹാസൻ എത്തുന്നത് ചില മാധ്യമങ്ങളടക്കം റിപ്പോർട്ടും ചെയ്തു. തന്നോട് ചോദിക്കാതെ പേര് നൽകിയതറിഞ്ഞ കമൽഹാസൻ സംവിധായകൻ െഎ.വി. ശശിയടക്കമുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു. അതേസമയം, നടെൻറ സാന്നിധ്യം ആഗ്രഹിച്ചിരുന്നതായി സംഘാടകർ പറഞ്ഞു.
തിരുവനന്തപുരത്ത് അടുത്തിടെ പിണറായി വിജയനെ കാണാനെത്തിയ കമൽഹാസൻ, തെൻറ നിറം കാവിയല്ലെന്നും ആശയം പുരോഗമനപരമാെണന്നും പ്രസ്താവിച്ചിരുന്നു. ‘നമ്മൾ (ജനങ്ങൾ) തീരുമാനിക്കുന്ന ദിവസം നമ്മൾ മുഖ്യമന്ത്രിയാകും’ എന്ന് ട്വിറ്ററിൽ കവിത എഴുതി രാഷ്ട്രീയപ്രവേശന സൂചനയും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.