കൊള്ളസംഘം: കൈ കഴുകി സി.പി.എം നേതാക്കൾ

ക​ണ്ണൂ​ർ: 'സൈ​ബ​ർ സ​ഖാ​ക്ക'​ളു​ടെ സ്വ​ർ​ണ​ക്ക​ട​ത്ത്, ക്വ​​ട്ടേ​ഷ​ൻ ബ​ന്ധ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ അ​ത്ത​ര​ക്കാ​രെ ത​ള്ളി​പ്പ​റ​ഞ്ഞ്​ ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ സി.​പി.​എം നേ​താ​ക്ക​ൾ രം​ഗ​ത്ത്. സ്വ​ര്‍ണ​ക്ക​ട​ത്തും ക​ള്ള​ക്ക​ട​ത്തും ന​ട​ത്തു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളെ സി.​പി.​എം സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ക​ള്ള​ക്ക​ട​ത്തു​കാ​ര്‍ക്ക് ലൈ​ക്ക് ചെ​യ്യു​ന്ന​വ​രും സ്‌​നേ​ഹാ​ശം​സ അ​ര്‍പ്പി​ക്കു​ന്ന​വ​രും തി​രു​ത്ത​ണ​മെ​ന്ന്​ ഡി.​വൈ.​എ​ഫ്.​ഐ ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ര്‍ പ​റ​ഞ്ഞു.

രാ​മ​നാ​ട്ടു​ക​ര അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഴീ​ക്ക​ൽ ക​പ്പ​ക്ക​ട​വ്​ സ്വ​ദേ​ശി അ​ർ​ജു​ൻ ആ​യ​ങ്കി​ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കു​മു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സി.​പി.​എം നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. ക്വ​​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​ക്ക്​ പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ക​ള്ള​ക്ക​ട​ത്തു സം​ഘ​ങ്ങ​ള്‍ക്കെ​തി​രെ സി.​പി.​എം ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തി​ട്ട​ു​ണ്ടെ​ന്ന്​ എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ക​ള്ള​ക്ക​ട​ത്തി​ലേ​ര്‍പ്പെ​ട്ട​വ​ര്‍ ഇ​ന്ന​യാ​ളെ​ന്നി​ല്ല. ഒ​രാ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് പാ​ര്‍ട്ടി സ്വീ​ക​രി​ക്കി​ല്ല. ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ക്കെ​തി​രെ എ​ല്ലാ കാ​ല​ത്തും പാ​ര്‍ട്ടി​ക്ക് ഒ​രേ നി​ല​പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ള്ള​ക്ക​ട​ത്തു​കാ​ര്‍ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​ക്ക​ടി​ക്കു​ന്ന​വ​ര്‍ തി​രു​ത്ത​ണ​മെ​ന്നും ഫാ​ന്‍സ് ക്ല​ബു​ക​ള്‍ സ്വ​യം പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നു​മാ​ണ്​ ഷാ​ജ​ര്‍ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ച​ത്. പ​ക​ല്‍ മു​ഴു​വ​ന്‍ ഫേ​സ്ബു​ക്കി​ലും രാ​ത്രി​യി​ല്‍ നാ​ടു​റ​ങ്ങു​മ്പോ​ള്‍ ക​ള്ള​ക്ക​ട​ത്തും ന​ട​ത്തു​ന്ന 'പോ​രാ​ളി സിം​ഹ​ങ്ങ​ള്‍'. ക​ണ്ണൂ​രി​ന് പു​റ​ത്തു​ള്ള​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ഇ​വ​രു​ടെ ഫാ​ന്‍സ് ലി​സ്​​റ്റി​ല്‍ വ്യാ​പ​ക​മാ​യി ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴും അ​വ​രി​ല്‍ ചി​ല​ര്‍ക്ക് ബോ​ധ്യ​മാ​യി​ല്ലെ​ന്ന് തോ​ന്നു​ന്നു. നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​പോ​ലെ പ്ര​സ്ഥാ​ന​വു​മാ​യി ഇ​വ​ര്‍ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ല. പി​ന്നീ​ട് അ​പ​മാ​നി​ത​രാ​കാ​തി​രി​ക്കാ​ന്‍ ഫാ​ന്‍സ് ക്ല​ബു​കാ​ര്‍ സ്വ​യം പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നും ഷാ​ജ​ർ തു​ട​ർ​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ർ​ജു​ൻ ആ​യ​ങ്കി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​ള​ത്തി​ലെ​ത്തി​യ​ത്​ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള കാ​റി​ലാ​യി​രു​ന്നു. ഡി.​വൈ.​എ​ഫ്.​ഐ ചെ​മ്പി​ലോ​ട് മേ​ഖ​ല സെ​ക്ര​ട്ട​റി​യും അ​ഞ്ച​ര​ക്ക​ണ്ടി ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​യ കോ​യ്യോ​ട് സ്വ​ദേ​ശി സ​ജേ​ഷി​െൻറ കാ​റാ​ണ്​ അ​ർ​ജു​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര​സം​ഘം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വു​മാ​യി രം​ഗ​ത്തെ​ത്താ​ൻ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്​ ബി.​ജെ.​പി​യ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സി.​പി.​എ​മ്മി​നെ​തി​രെ രാ​ഷ്​​ട്രീ​യ ആ​യു​ധ​മാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ നേ​താ​ക്ക​ൾ. ഇ​തു മു​ൻ​കൂ​ട്ടി​ക്ക​ണ്ടാ​ണ്​ നേ​താ​ക്ക​ൾ ക്വ​​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - CPM Stand in Gold Smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.