സി.പി.എം സംസ്ഥാന സമ്മേളനം മാറ്റില്ല; റാലികൾ ഒഴിവാക്കി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം മാറ്റേണ്ടതില്ലെന്ന് തീരുമാനം. എന്നാൽ കോവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി. പ്രതിനിധികള്‍ക്ക് ആര്‍.ടി.പി.സി.ആറും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുസമ്മേളനത്തില്‍ പങ്കാളിത്തം നിയന്ത്രിക്കാനും ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളിലാണ് സമ്മേളനം നടക്കുക.

കോവിഡ് പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഏപ്രില്‍ ആറു മുതല്‍ പത്തുവരെ കണ്ണൂരില്‍ നിശ്ചയിച്ച പാര്‍ട്ടി കോണ്‍ഗ്രസും മാറ്റേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം.

കോവിഡ് മൂന്നാം തരംഗം ശക്തമാകുന്ന വേളയില്‍ സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ നടത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹൈകോടതിയിൽ നിന്നും വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, തൃശൂര്‍ ജില്ലാസമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു. മാറ്റിവെച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 

Tags:    
News Summary - CPM state convention will not change; Rallies skipped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.