തിരുവനന്തപുരം: വാവ സുരേഷിന് സി.പി.എം വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് വീട് നല്‍കുകയെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാവ സുരേഷിന് സ്വന്തമായി വീടില്ല. ഇടിഞ്ഞ് പൊളിഞ്ഞ ഓലപ്പുരക്കകത്താണ് അദ്ദേഹം ഇപ്പോഴും കഴിയുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റി അദ്ദേഹത്തിന് വീട് നിര്‍മിച്ച് കൊടുക്കാന്‍ തീരുമാനിച്ചു. അത് സ്വീകരിക്കുമെന്ന് വാവ സുരേഷ് സമ്മതിച്ചു -മന്ത്രി വ്യക്തമാക്കി.
അതേസമയം, മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് ഏഴാം ദിവസമാണ് വീട്ടിലേക്ക് മടങ്ങുന്നത്.
ജനങ്ങളുടെ പ്രാര്‍ത്ഥനമൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് രണ്ടാം ജന്മമാണെന്നും അവസരോചിതമായി എല്ലാവരും ഇടപെട്ടതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.