തൃശൂർ: റേഡിയോയുടെ പ്രതാപകാലത്ത് ശ്രോതാക്കളെ ആരാധകരാക്കിയ ശബ്ദവിസ്മയമാണ് സി.പി. രാജശേഖരൻ എന്ന സി.പി.ആർ. അക്കാലത്തെ റേഡിയോ ശ്രോതാക്കളുടെ ഹരം. അദ്ദേഹത്തിെൻറ സൗ ന്ദര്യവും ഗാംഭീര്യവും പോലെ തന്നെ മിഴിവും മികവും തികഞ്ഞ ശബ്ദം.
റേഡിയോ ജനകീയമാക ്കുന്നതിൽ അദ്ദേഹത്തിെൻറ സംഭാവന ചെറുതല്ല. റേഡിയോ പ്രക്ഷേപണ രംഗത്തെ മഹാപ്രതിഭ. അസാ ധാരണവും ആകർഷകവുമായ ശബ്ദം റേഡിയോയിൽ ഒറ്റതവണ കേട്ടാൽ മതി അതിെൻറ അടിമയാകാൻ. തൃശൂർ നിലയത്തിൽ അസാധാരണമായ ആകർഷകത്വമുള്ള ആ ശബ്ദത്തിനുടമയെ കാണാൻ ചെറുപ്പക്കാർ ക്യൂ നിന്നത് ഇന്നും ഒാർക്കുന്നവരുണ്ട്.
2003ൽ കോഴിക്കോട് റേഡിയോ നിലയത്തിലെ പരിപാടികൾ നവീകരിക്കാൻ തീരുമാനിച്ചപ്പോൾ സി.പി. രാജശേഖരൻ നിർദേശിക്കുകയും അവതരിപ്പിക്കുകയും ചെയ്ത ‘സ്നേഹപൂർവം’ പരിപാടി കേട്ട് നിരവധിയാളുകൾ റേഡിയോ നിലയത്തിൽ അദ്ദേഹത്തെ കാണാനെത്തിയിരുന്നത് സഹപ്രവർത്തകർ ഇപ്പോഴും ഓർക്കുന്നു.
റേഡിയോ പരിപാടികളുടെ നവീകരണത്തിൽ ജനകീയവത്കരണം വരുത്തിയത് രാജശേഖരൻ അടങ്ങുന്ന ടീമാണ്. റേഡിയോയിൽ, മാധ്യമരംഗത്ത്, കലാരംഗത്ത് തുടങ്ങി പ്രവർത്തിച്ച എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയെന്ന വിശേഷണം സി.പി. രാജശേഖരെൻറ കാര്യത്തിൽ അധികമല്ല. വിവാദങ്ങളും രാജശേഖരെൻറ സന്തത സഹചാരിയായിരുന്നു.
വൈവിധ്യങ്ങളോടെ മുഖം മാറ്റിയെത്തിയ കോഴിക്കോട് റേഡിയോ നിലയത്തിെൻറ ജനകീയവത്കരണത്തിന് പിന്നാലെയുള്ള സ്ഥലം മാറ്റം അങ്ങനെയൊരു വലിയ വിവാദത്തിനൊടുവിലുള്ള ശിക്ഷാനടപടിയായിരുന്നുവത്രെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെല്ലാം വിപുലമായ സൗഹൃദശേഖരമുണ്ട് രാജശേഖരന്. സമീപകാലം വരെ എഴുത്തിെൻറയും വായനയുടേയും ലോകത്ത് സജീവമായിരുന്ന രാജശേഖരൻ മാസങ്ങൾക്ക് മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.