കൊലപാതകികളുടെ മോചനം നിയമവാഴ്ചയോടുള്ള വെല്ലുവിളി –സി.ആര്‍. നീലകണ്ഠന്‍

കോഴിക്കോട്: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരടക്കം 1,860 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ഇത് പ്രോത്സാഹനം നല്‍കുമെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു. എട്ടു ജീവപര്യന്ത തടവുകാരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയക്കാന്‍ തീരുമാനിച്ചതില്‍ അഞ്ചുപേര്‍ സി.പി.എമ്മുകാരും കൊലക്കേസ് പ്രതികളുമാണ്.
രണ്ടു മാസം മുമ്പ് ജയില്‍ വകുപ്പില്‍ നടത്തിയ സ്ഥലംമാറ്റങ്ങള്‍ ഇതിനുവേണ്ട സാഹചര്യം ഒരുക്കാന്‍ വേണ്ടിയായിരുന്നു എന്നുവേണം കരുതാന്‍ -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    
News Summary - cr neelakandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.