പുനലൂർ: കൊല്ലത്തുനിന്ന് എഗ്മോറിലേക്ക് പോയ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ രൂപപ്പെട്ട വിള്ളൽ കണ്ടെത്തിയതോടെ ഒഴിവായത് വൻ ദുരന്തം. കൊല്ലത്തുനിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് യാത്രതിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്-മൂന്ന് കോച്ചിന്റെ അടിഭാഗത്ത് വിള്ളൽ കണ്ടത്.
ഒരുമണിക്കൂർ കൊണ്ട് ഷണ്ടിങ് നടത്തി യാത്രക്കാരെ മറ്റൊരു ബോഗിയിൽ കയറ്റുകയായിരുന്നു. മധുര റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം മറ്റൊരു കോച്ച് ഘടിപ്പിച്ചാണ് ട്രെയിൻ എഗ്മോറിലേക്ക് യാത്ര തുടർന്നത്.
കോച്ചിൽ രൂപപ്പെട്ട വിള്ളൽ ചെങ്കോട്ടയിൽ ശ്രദ്ധയിൽപെട്ടില്ലായിരുന്നെങ്കിൽ അപകട സാധ്യത ഏറെയായിരുന്നു. തെങ്കാശി മുതൽ എഗ്മോർ വരെ 100 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.