തിരുവനന്തപുരം: ഒടുവിൽ അട്ടിമറി നിലപാട് തിരുത്തി പിന്നാക്കവിഭാഗങ്ങളുടെ മേൽത്തട്ട് (ക്രീമിലെയർ) പരിധി എട്ട് ലക്ഷം രൂപയായി ഉയർത്താൻ സർക്കാറിൽ ധാരണയായി. ഇതിനുള്ള നിർദേശം പിന്നാക്കവിഭാഗ വകുപ്പിൽനിന്ന് മന്ത്രിസഭയുടെ പരിഗണനക്കെത്തി. അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും. ആറ് ലക്ഷം ആയിരുന്ന മേൽത്തട്ട് പരിധി എട്ട് ലക്ഷം രൂപയായി ഉയർത്തി 2017 സെപ്റ്റംബർ 13ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കേരളത്തിൽ ഇത് നടപ്പാക്കേണ്ടതില്ലെന്നും ആറ് ലക്ഷം രൂപയായി തുടർന്നാൽ മതിയെന്നും സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു. പിന്നാക്കവിഭാഗ വകുപ്പിൽനിന്ന് നിർദേശം ഉയർന്നുവെങ്കിലും പരിധി ഉയർത്തേണ്ടതില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി ഫയൽ മടക്കുകയാണ് ചെയ്തത്. മേൽത്തട്ട് പരിധി ഉയർത്തൽ അട്ടിമറിച്ചത് ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്.
മേൽത്തട്ട് വരുമാനപരിധി എട്ട് ലക്ഷമാക്കി ഉയർത്താനുള്ള കേന്ദ്ര നിർദേശം സർക്കാറിെൻറ പരിഗണനയിലാെണന്ന് മന്ത്രി എ.കെ ബാലൻ നിയമസഭയിൽ വിശദീകരിച്ചു. പരിധി എട്ട് ലക്ഷം രൂപയാക്കണമെന്നാണ് പിന്നാക്ക വികസനവകുപ്പിൽനിന്ന് സർക്കാറിലേക്ക് പോയ ശിപാർശ. ആറ് ലക്ഷം രൂപ വരുേമ്പാൾ പ്രതിദിന വരുമാനം 1643 രൂപ വരുന്നവരാണ് പരിധിയിൽ വരുന്നത്. എട്ട് ലക്ഷം വരുേമ്പാൾ 2191 രൂപ പ്രതിദിന വരുമാനമുള്ളവർക്കുകൂടി ആനുകൂല്യം ലഭിക്കും. ഇതുവഴി യഥാർഥത്തിൽ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. ആറ് ലക്ഷം എട്ട് ലക്ഷമാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കും. നേരത്തേ ഇക്കാര്യം സർക്കാറിെൻറ പരിഗണനയിൽ ഇല്ലായിരുന്നെന്നും പിന്നീട് പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുകയും ഇപ്പോൾ പരിഗണിച്ചുവരികയാണെന്നും മന്ത്രി ബാലൻ വ്യക്തമാക്കി. കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യം നൽകി കേന്ദ്ര സർക്കാർ എട്ട് ലക്ഷമാക്കി ഉയർത്തിയത് കേരളത്തിൽ നിഷേധിച്ചേതാടെ ഇവിടത്തെ പിന്നാക്കവിഭാഗങ്ങൾക്ക് വരാൻപോകുന്ന മെഡിക്കൽ പ്രവേശനത്തിൽ അടക്കം വൻ നഷടം വന്നുകഴിഞ്ഞു. കേന്ദ്രത്തിൽ മേൽത്തട്ട് പരിധി എട്ട് ലക്ഷവും കേരളത്തിൽ ആറ് ലക്ഷവും പരിധി വന്നതോടെ കേന്ദ്ര ആനുകൂല്യം ലഭിക്കുന്ന ഒരുവിഭാഗം പേർക്ക് കേരളത്തിൽ അത് കിട്ടാത്ത സ്ഥിതിവന്നു.
സംസ്ഥാനത്തേക്ക് അപേക്ഷ നൽകിയിരിക്കുന്നതും സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കുന്നതും ആറ് ലക്ഷം രൂപ പരിധിെവച്ചാണ്. പ്രവേശന പരീക്ഷയുടെ അപേക്ഷക്ക് മുമ്പ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സർക്കാറിനാകുമായിരുന്നുവെങ്കിലും അത് ചെയ്തില്ല. കിട്ടിയ ഉത്തരവ് തീരുമാനം എടുക്കാതെ പൂഴ്ത്തുകയാണ് ചെയ്തത്. കേന്ദ്രം ഉത്തരവ് നടപ്പാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും ആവശ്യപ്പെടുകയും എല്ലാ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശ ചീഫ് െസക്രട്ടറിമാർക്കും അടിയന്തര നടപടിയെടുക്കാൻ നിർദേശിച്ച് അയക്കുകയും ചെയ്തിരുന്നു. കേരളം അതിൽ യഥാസമയം പരിഗണിച്ചില്ലെന്നു മാത്രമല്ല പരിധി ഉയർത്തേണ്ടതില്ലെന്ന നിലപാട് തുടക്കത്തിൽ സ്വീകരിക്കുകയും ചെയ്തു. മെഡിക്കൽ-എൻജിനീയറിങ് പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവക്കൊക്കെ മേൽത്തട്ട് പരിധി ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.