ചേർത്തല: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശെൻറ മരണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ മാരാരിക്കുളം സി.ഐ എസ്. രാജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്തത്. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടർന്നു.
മരണത്തിന് വെള്ളാപ്പള്ളി നടേശനും മാനേജർ കെ.എൽ. അശോകനും പ്രേരണയായെന്ന മഹേശെൻറ ആത്മഹത്യക്കുറിപ്പിലെ സൂചനപ്രകാരമാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. അശോകനെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും ചോദ്യം ചെയ്യൽ പൂർത്തിയായശേഷം പ്രത്യക്ഷത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ മാത്രമേ ഇവർക്കെതിരെ കേസെടുക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, മരിച്ചുകഴിഞ്ഞപ്പോൾ ഇതുവരെ ഇല്ലാത്ത പല കേസുകളും മഹേശെൻറ പേരിൽ ചാർത്താനുള്ള ഗൂഢനീക്കം നടക്കുന്നുണ്ടെന്ന് ഭാര്യ ഉഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.