കൊട്ടിയം(കൊല്ലം): മാതാപിതാക്കേളാടൊപ്പം ഉറങ്ങിയ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, കുട്ടിയെ ഒളിപ്പിച്ചുെവച്ച ശേഷം മറ്റൊരു വീട്ടിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നപ്പോൾ കുഞ്ഞിനെ വലിച്ചെറിഞ്ഞ് മോഷ്ടാവ് രക്ഷപ്പെട്ടു. തലനാരിഴക്കാണ് കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടിയത്.
വ്യാഴാഴ്ച പുലർച്ച രണ്ടോടെ തൃക്കോവിൽവട്ടം ചേരിക്കോണം തലച്ചിറയിലെ വീടുകളിലായിരുന്നു മോഷണശ്രമം. കോളനിയിൽ താമസക്കാരായ ബീമാ മൻസിലിൽ ഷെഫീക്ക്-ഷംന ദമ്പതികളുടെ മകൾ ഷെഹ്സിയയെയാണ് പിൻവാതിൽ തകർത്ത് മോഷ്ടാവ് കൊണ്ടുപോയത്.
കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്ത് കിടത്തി മോഷ്ടാവ് സമീപത്തെ ചേരീക്കോണം ചിറയിൽവീട്ടിൽ ഹുസൈബയുടെ വീട്ടിൽ കയറി. ഹുസൈബ നിലവിളിച്ചതിനെ തുടർന്ന് അവിടംവിട്ട മോഷ്ടാവ് വിളയിൽവീട്ടിൽ ഹുസൈെൻറ വീട്ടിൽ കയറി. ആട് കരഞ്ഞപ്പോൾ ഉണർന്ന ഹുസൈൻ മോഷ്ടാവുമായി മൽപ്പിടിത്തം നടത്തി. ഇയാളെ അടിച്ചുവീഴ്ത്തി മോഷ്ടാവ് ബൈക്കിൽ കടക്കാൻ ശ്രമിച്ചു. ഹുസൈൻ പിന്തുടർന്നപ്പോൾ ഒളിപ്പിച്ച സ്ഥലത്തെത്തി കുഞ്ഞിനെ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
ശബ്ദം കേട്ട് ഹുസൈൻ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കുട്ടിയുടെ മുഖത്ത് ചളി പുരണ്ടിരുന്നു. മുഖം കഴുകിയപ്പോഴാണ് ഷെഫീക്കിെൻറ മകളാണെന്ന് അറിഞ്ഞത്. വീഴ്ചയിൽ കുഞ്ഞിെൻറ തലയിൽ രക്തം കട്ടപിടിച്ചതായി പരിശോധനയിൽ കണ്ടെത്തി. കൊട്ടിയം പൊലീസ് നിരീക്ഷണകാമറ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്വർണ ചെയിൻ നഷ്ടപ്പെട്ടു. സ്ഥലത്തുനിന്ന് ബർമുഡയും ടീ ഷർട്ടും പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.