നേമം: നിരവധി ക്രിമിനല്‍ക്കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തു. നേമം മേലാംകോട് പൊന്നുമംഗലം പുത്തന്‍ വീട്ടില്‍ കിരണ്‍ (36) ആണ് അറസ്റ്റിലായത്. ഇത് ആറാം തവണയാണ് ഇയാള്‍ക്കെതിരേ ഗുണ്ടാനിയമം പ്രയോഗിക്കുന്നത്.
നരുവാമൂട് സ്റ്റേഷന്‍ പരിധിയില്‍ വാളുമായി സഞ്ചരിച്ചതിന് പ്രതിക്കെതിരേ കേസെടുത്തിരുന്നു. ഇതുകൂടാതെ നേമം സ്റ്റേഷന്‍ പരിധിയിലെ ഒരു യുവാവിന്റെ കാല്‍ അടിച്ചൊടിച്ചതിനും ഇയാള്‍ പിടിയിലായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ അടിപിടി, ഭവനഭേദനം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്.
തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഏര്‍പ്പെട്ടു വന്നതോടെയാണ് ഗുണ്ടാനിയമം പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഫോര്‍ട്ട് എ.സി ഷാജിയുടെ നിര്‍ദ്ദേശപ്രകാരം നേമം സി.ഐ രഗീഷ്‌കുമാര്‍, എസ്.ഐമാരായ പ്രസാദ്, മധുമോഹന്‍, രജീഷ്, സി.പി.ഒമാരായ കൃഷ്ണകുമാര്‍, സജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ കിരണിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.