തിരുവനന്തപുരം: മുൻ ചീഫ്സെക്രട്ടറി നളിനി നെറ്റോക്കെതിരെ ക്രിമിനൽ കേെസടുക്കണമെന്ന ഹരജിയിൽ പരാതിക്കാരൻ സതീഷ് വസന്തിെൻറ മൊഴി വീണ്ടും രേഖപ്പെടുത്തി. പുറ്റിങ്ങൽ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട ഫയലുകൾ നളിനി നെറ്റോ തിരുത്തിയതുമായി ബന്ധപ്പെട്ട രേഖകൾ പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ചു.
മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരായ കേസുകൾ നടത്താൻ സർക്കാർ ഖജനാവിൽനിന്നും ചെലവാക്കിയ തുകയുടെ നഷ്ടത്തിന് ഉത്തരവാദി നളിനി നെറ്റോ ആണെന്നും പരാതിക്കാരൻ മൊഴി നൽകി. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് സർക്കാർ മാറ്റിയതിനെതിരായ കേസുകളിൽ സെൻകുമാർ ആദ്യം തോൽക്കാനുള്ള കാരണം ഫയലുകളിൽ കൃത്രിമം നടന്നതുകൊണ്ടാണെന്നും വാദി കോടതിയെ അറിയിച്ചു.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ജിജി തോംസൺ മാറുമ്പോൾ അഡീഷനൽ സെക്രട്ടറി ആയിരുന്ന നളിനി നെറ്റോയെ തഴഞ്ഞ് വിജയാനന്ദിനെ നിയമിച്ചതിനു പിന്നിൽ സെൻകുമാർ ആണെന്ന തെറ്റിദ്ധാരണമൂലമാണ് നളിനി നെറ്റോ ഫയലുകൾ തിരുത്തിയതെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സർക്കാർ ജീവനക്കാർക്കെതിരെ കേെസടുക്കാൻ സുപ്രീംകോടതിയുടെ പുതിയ മാർഗരേഖകൾ വന്ന സാഹചര്യത്തിലാണ് വാദിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.