മത്സ്യവിപണിയിൽ പ്രതിസന്ധി; നല്ലത്​  തിരിച്ചറിയാനാകാതെ ജനം

കോ​ട്ട​യം: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഫോ​ര്‍മ​ലി​ൻ ക​ല​ര്‍ത്തി​യ മ​ത്സ്യം വ​ൻ തോ​തി​ൽ സ​ം​സ്ഥാ​ന​ത്തേ​ക്ക്​ എ​ത്തു​ന്ന  സാ​ഹ​ച​ര്യ​ത്തി​ല്‍  മ​ത്സ്യ വി​പ​ണി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. 
വി​ൽ​പ​ന 10 മു​ത​ൽ 20 ശ​ത​മാ​നം വ​രെ​യാ​യി ചു​രു​ങ്ങി.​ ന​ല്ല മ​ത്സ്യം തി​രി​ച്ച​റി​യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​ത്ത​തും പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​ത​യും കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​നും ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വി​ൽ​പ​ന കു​റ​ഞ്ഞ​തോ​ടെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​യി. 
പു​ഴ, കാ​യ​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക്​  വി​ല ഉ​യ​ർ​ന്ന​തോ​ടെ വി​ൽ​പ​ന​യും കു​റ​ഞ്ഞു.

ക​രി​മീ​ന​ട​ക്കം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന​തി​നാ​ൽ അ​വ വാ​ങ്ങാ​നും ജ​നം ത​യാ​റാ​കു​ന്നി​ല്ല. മീ​ൻ വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം വ്യാ​പാ​രി​ക​ളും  ക​ച്ച​വ​ടം ത​ൽ​ക്കാ​ല​ത്തേ​ക്ക്​ നി​ർ​ത്തി​. ഇ​വി​ടെ​നി​ന്ന് പി​ടി​ക്കു​ന്ന മീ​നി​ന് ഗു​ണ​നി​ല​വാ​ര​മു​ണ്ടെ​ന്ന്  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക്​  വി​ശ്വാ​സം പോ​രാ. ട്രോ​ളി​ങ്​ നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന്​ മ​ത്സ്യ​ത്തി​ന്​ വി​ല ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ,  ഫോ​ര്‍മ​ലി​ൻ പേ​ടി വ​ന്ന​തോ​ടെ നെ​യ്​​മീ​നി​ന്​ 900 രൂ​പ​യി​ൽ​നി​ന്ന്​ വി​ല പ​കു​തി​യാ​യി കു​റ​ഞ്ഞു. 
കി​ളി​മീ​ൻ 350-370 രൂ​പ​യി​ൽ​നി​ന്ന്​ 160ല്‍ ​താ​ഴെ​യാ​യി. ചൂ​ര​ക്ക്​ 400ല്‍നി​ന്ന്​  200 രൂ​പ​യാ​യി. ഉ​ലു​വാ​ച്ചി​ക്ക് 650ല്‍നി​ന്ന് 375ഉം ​വ​ങ്ക​ട​ക്ക്​ 130ഉം  ​മ​ത്തി​ക്ക്​ 100 രൂ​പ​യു​മാ​യി.

ട്രോ​ളി​ങ്​ നി​രോ​ധ​നം ആ​രം​ഭി​ച്ച​ശേ​ഷം ത​മി​ഴ്​​നാ​ട്, ആ​ന്ധ്ര, ഗോ​വ, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ത്സ്യം എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ൽ പ​കു​തി മ​ത്സ്യം​പോ​ലും പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല. അ​മോ​ണി​യ, ഫോ​ർ​മ​ലി​ൻ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യി​ട്ടും അ​തി​ർ​ത്തി ചെ​ക്ക്​​േ​പാ​സ്​​റ്റു​ക​ളി​ൽ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​യി​ല്ല. 100 മു​ത​ൽ 150 ലോ​ഡ്​​വ​രെ മ​ത്സ്യം കൊ​ണ്ടു​വ​രു​േ​മ്പാ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്​ വെ​റും 25-30 ലോ​ഡ്​ മാ​ത്ര​മാ​ണ്. വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്കാ​യി ഫ്രീ​സ​ർ സം​വി​ധാ​ന​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന മാ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്കാ​റു​മി​ല്ല. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ മൂ​ന്ന്​ അ​ന​ല​റ്റി​ക്ക​ൽ ലാ​ബ്​ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തും ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ മു​ത​ലെ​ടു​ക്കു​ക​യാ​ണ്. പി​ടി​ച്ചെ​ടു​ക്കു​ന്ന മ​ത്സ്യ​ത്തി​ൽ മാ​ര​ക വി​ഷം ക​ല​ർ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ നി​ല​വി​ൽ ര​ണ്ടു​ദി​വ​സം വേ​ണ്ടി​വ​രു​ന്നു​ണ്ട്.

ഫോർമലിൻ മീൻ എത്തിയത്​  തെലുങ്കാനയിൽനിന്ന്​ 
മാ​യം ക​ല​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടിക്ക്​ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ും 
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഫോർമലിൻ കണ്ടെത്തിയവയെല്ലാം തെലങ്കാനയിൽനിന്ന് എത്തിച്ച മത്സ്യം. ഇത് ആരാണ് കയറ്റി അയച്ചതെന്നോ ഫോർമലിൻ കലർത്തിയത് എവിടെ​െവച്ചാണെന്നോ ഡ്രൈവർമാർക്ക്​ അറിയില്ല​. അതി​നാൽ, ഡ്രൈവർക്കും ആർ.സി ഉടമക്കുമെതിരെ കേസെടുക്കാനാണ്​ തീരുമാനം​. മത്സ്യം അയച്ചയാളുടെ വിവരം ലഭ്യമാകു​േമ്പാൾ​ അവരെയും പ്രതിചേർക്കും. മധ്യകേരളത്തിലെ മത്സ്യസംസ്​കരണ യൂനിറ്റിലേക്കാണ്​ ഇവ കൊണ്ടുവന്നതെന്ന വിവരമുണ്ട്​. ഭക്ഷ്യവസ്​തുക്കളിൽ വിഷപദാർഥങ്ങളും മായവും കലർത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷ നിയമത്തിൽ ഭേദഗതി വരുത്ത​ും​.

അടുത്ത നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരാനാണ്​ ഉദ്ദേശിക്കുന്നതെന്ന്​ ഫിഷറീസ്​ മന്ത്രി അറിയിച്ചു. അതിനിടെ, ഫോർമലിൻ കലർത്തിയ മീനി​​​െൻറ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങി. വാഹനങ്ങളിൽ ഇവയുടെ ഉറവിടം സംബന്ധിച്ച കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ കേരളത്തിലേക്ക് എത്തുന്നത് തടയാൻ ഇതരസംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ആശ്രയിക്കാനുമാകുന്നില്ല. മുമ്പ്​ മാരക കീടനാശിനികൾ തളിച്ച പച്ചക്കറികളും കാർബൈഡ് ഉപയോഗിച്ച മാങ്ങയും എത്തുന്നത് തടയാൻ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ മറ്റ്​ സംസ്​ഥാനങ്ങളിൽ പരിശോധന നടത്തുകയും അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മീനി​‍​​െൻറ കാര്യത്തിൽ ഇത് സാധ്യമാകുന്നില്ല. സംസ്ഥാനത്ത് ഓൺലൈനായി വിൽപന നടത്തുന്ന മത്സ്യത്തിലും പരിശോധന നടത്ത​ും.  

കൂ​ടു​ത​ൽ ഫി​ഷ്​ ബൂ​ത്തു​മാ​യി മ​ത്സ്യ​ഫെ​ഡ്​
കൊ​ച്ചി: രാ​സ​വ​സ്​​തു​ക്ക​ൾ ക​ല​ർ​ത്തി മീ​ൻ വി​ൽ​പ​ന​ക്കെ​ത്തി​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മാ​യി മ​ത്സ്യ​ഫെ​ഡ്​ കൂ​ടു​ത​ൽ ഫി​ഷ്​ ബൂ​ത്തു​ക​ൾ തു​ട​ങ്ങു​ന്നു. നി​ല​വി​ൽ 33 ഫി​ഷ്​ ബൂ​ത്താ​ണ്​ സം​സ്​​ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള​ത്. 15 എ​ണ്ണം കൂ​ടി തു​ട​ങ്ങാ​ൻ ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യി​. ഇ​തു​ൾ​പ്പെ​ടെ 100 ബൂ​ത്ത്​ ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്ന്​ മ​ത്സ്യ​ഫെ​ഡ്​ ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്​​ജ​ൻ അ​റി​യി​ച്ചു. 

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​​ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്നി​ല്ല. ആ​വ​ശ്യ​ക്കാ​ർ​ക്ക്​ മാ​യം ക​ല​ർ​ന്ന മ​ത്സ്യ​ത്തി​ന്​ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​യും വ​രു​ന്നു. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യി ‘തീ​ര​ത്തു​നി​ന്ന്​ മാ​ർ​ക്ക​റ്റി​ലേ​ക്ക്​’ പ​ദ്ധ​തി മ​ത്സ്യ​ഫെ​ഡ്​ ന​ട​പ്പാ​ക്കു​ക​യാ​ണ്. മ​ത്സ്യം പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ മ​ത്സ്യ​ഫെ​ഡി​​​െൻറ വാ​ഹ​ന​വ്യൂ​ഹം മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. ഫി​ഷ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പ്രാ​ദേ​ശി​ക ഫി​ഷ്​ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. മൊ​ബൈ​ൽ ഫി​ഷ്​ മാ​ർ​ട്ട്​ (അ​ന്തി​പ്പ​ച്ച) തി​രു​വ​ന​ന്ത​പു​ര​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​ഴി​ഞ്ഞ​ത്ത്​ മ​ത്സ്യ​സം​ഭ​ര​ണ​ത്തി​ന്​ ബേ​സ്​ സ്​​റ്റേ​ഷ​നും ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യിൽ നാ​ല്​ മാ​ർ​ക്ക​റ്റു​ക​ൾ ന​വീ​ക​രി​ച്ചു. ക​ഴ​ക്കൂ​ട്ട​ത്ത്​ ഹൈ​ടെ​ക് മാ​ർ​ക്ക​റ്റാ​ണ്​ ഒ​രു​ങ്ങു​ന്ന​തെ​ന്നും അദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Crisis in fish market-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.