ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയതിനെതിരെ ജില്ല സമ്മേളനത്തിൽ വിമർശനം

തിരൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കെ.ടി. ജലീലിനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പിലിനെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിൽ വിമർശനം. പ്രതിനിധി സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂർ മണ്ഡലത്തിൽ ഫിറോസിന്റെ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ചുക്കാൻ പിടിച്ചയാളുമായ ഇ.പി. രാജീവാണ് വിഷയം ഉന്നയിച്ചത്.

ജില്ലയിൽ കോൺഗ്രസിന് ആകെയുള്ള നാല് സീറ്റുകളിൽ ഒന്നായ തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിനെ നൂലിൽ കെട്ടിയിറക്കിയതിന് പിന്നിൽ ആരാണ് എന്നും ചർച്ചയില്ലാതെ ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നും രാജീവ് പ്രതിനിധി സംഗമത്തിൽ ഉന്നയിച്ചു. ഇതോടെ ഫിറോസ് കുന്നംപറമ്പിൽ വിഷയം സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും ഉന്നത നേതൃത്വത്തിലും ചർച്ചയാവും.

Tags:    
News Summary - Criticism in Youth congress district assembly against giving seat to Firoz Kunnamparambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.