തൃശൂർ: സി.പി.എം തൃശൂർ ജില്ല സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന് വിമർശനം. പാർട്ടി ചാവക്കാട് ഏരിയ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് ചെയർമാനെതിരെ നിലപാടെടുത്തത്.
ചെയർമാൻ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നുവെന്നും പാർട്ടി നേതാക്കളുടെ അഭിപ്രായം മുഖവിലക്കെടുക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ചെയർമാന്‍റെ ഈ സമീപനം ഏരിയയിലെ പാർട്ടി നേതാക്കൾക്ക് അവമതിപ്പ് ഉണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ചെയർമാൻ സ്ഥാനത്ത് മോഹൻദാസ് നാളെ കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് സമ്മേളനത്തിൽ വിമർശനം വന്നത്.
കെ റെയിൽ പദ്ധതി വികസനത്തിന്‍റെ രജതരേഖ എന്ന് സി.പി.എം സമ്മേളനം
കെ റെയിൽ സിൽവർ ലൈൻ പദ്ധതി കേരള വികസനത്തിന്‍റെ രജത രേഖയാണെന്നും വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നതാന്നെന്നും സി.പി.എം തൃശൂർ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയം വിലയിരുത്തി. സ്ഥാപിത താൽപര്യക്കാരായ പ്രതിപക്ഷ കക്ഷികൾ പദ്ധതിക്ക് തുരങ്കം വെക്കാൻ ശ്രമിക്കുകയാണ്.
നാടിന്‍റെ മെച്ചപ്പെട്ട പുരോഗതിക്ക് സഹായകരമായി മാറുന്ന കെ റെയിൽ പദ്ധതി നടപ്പാക്കണമെന്നും ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.