പീരുമേട്: വിവാദ ഉത്തരവിെൻറ മറവിൽ പീരുമേട് താലൂക്കിെല വിവിധ തോട്ടങ്ങളിൽനിന്ന് വെട്ടിക്കടത്തിയത് 40 കോടിയോളം വിലമതിക്കുന്ന ഈട്ടി, തേക്ക് മരങ്ങൾ. അഞ്ച് തേയില, കാപ്പി തോട്ടങ്ങളിൽനിന്നാണ് വൻ മരങ്ങൾ മുറിച്ചുകടത്തിയത്.
100 വർഷത്തിലധികം പഴക്കമുള്ള ഈട്ടികളാണ് മുറിച്ചുമാറ്റിയത്. വണ്ടിപ്പെരിയാറിലെ ചുരക്കുളം, വാളാർഡി എന്നിവിടങ്ങളിലെ രണ്ട് തോട്ടത്തിൽനിന്നും ചപ്പാത്ത്, കരിന്തരുവി, ആലടി എന്നിവിടങ്ങളിലെ തോട്ടങ്ങളിൽനിന്നുമാണ് മരങ്ങൾ മുറിച്ചത്.
രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ട് സഹായമായതോടെ റിസർവ് ചെയ്ത് നിർത്തിയിരുന്ന ഈട്ടിക്കുമേലും കോടാലി വീണു. വണ്ടിപ്പെരിയാറിൽ സി.പി.ഐ ജില്ല ഭാരവാഹി കരാറെടുത്ത് മരങ്ങൾ മുറിച്ചതോടെ തടസ്സമില്ലാതെ മരങ്ങൾ മില്ലിലെത്തി. ഇതിന് പിന്നാലെ മറ്റുതോട്ടങ്ങളിലും മരംമുറി ആരംഭിച്ചു.
മുറിച്ച മരങ്ങളുടെ കണക്ക് ശേഖരിക്കാൻ റവന്യൂ വകുപ്പ് ഇടുക്കി കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുറിച്ച മരങ്ങളുടെ എണ്ണം, അളവ് തുടങ്ങിയ വിവരങ്ങൾ വില്ലേജുകൾ തിരിച്ച് ശേഖരിച്ച് ഒരാഴ്ചക്കകം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണം. റവന്യൂ വകുപ്പിെൻറ പരിശോധന പൂർത്തിയാക്കി എണ്ണം തിട്ടപ്പെടുത്തുന്നതോടെ മുറിച്ചുമാറ്റിയ മരങ്ങളുടെ വില കൃത്യമായി ലഭ്യമാകും.
അടിമാലി: തേക്ക്, ഈട്ടി എന്നിവ അടിമാലി റേഞ്ചിൽ വിവിധ ഇടങ്ങളിൽനിന്ന് വെട്ടിക്കടത്തിയ സംഭവത്തിൽ 13 കേസ് രജിസ്റ്റർ ചെയ്തു. മങ്കുവ, കല്ലാർ, കുരിശുപാറ എന്നിവിടങ്ങൾ ഉൾപ്പെടെ റവന്യൂ പുറേമ്പാക്ക്, റിസർവ് വനങ്ങളിലടക്കം നടന്ന മരംമുറിയുമായി ബന്ധപ്പെട്ടാണ് കേെസടുത്തത്.
വിജിലൻസ് വിഭാഗത്തിെൻറ നിർദേശപ്രകാരമാണ് നടപടിയെന്ന് അടിമാലി റേഞ്ച് ഓഫിസർ അറിയിച്ചു. പരിശോധന തുടരുന്നതായും അടുത്ത ദിവസങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേര്യമംഗലം റേഞ്ചിലും പരിശോധന തുടങ്ങി.
ഇതിനിടെ, അടിമാലി ആയിരമേക്കറിലും വലിയ ഈട്ടികൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. എസ് കത്തിപ്പാറ-െകെതച്ചാൽ റോഡിൽ മുകൾ ഭാഗത്തുനിന്നാണ് ഇവ വെട്ടിക്കടത്തിയത്. പരിസ്ഥിതി സംഘടനയായ ഗ്രീൻ കേരള ഇതുസംബന്ധിച്ച് വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന് പരാതി നൽകി. വനം, റവന്യൂ അധികാരികളുടെ ഒത്താശയോടെയാണ് മരം മുറിച്ചത്. 160 ഇഞ്ച് വണ്ണമുള്ള കൂറ്റൻ ഈട്ടികൾ ഇതിൽപ്പെടുന്നു.
സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ വനം െകാള്ള അന്വേഷണവും കേെസടുക്കലും കേസ് അട്ടിമറിക്കാനാണെന്ന ആേരാപണവും ശക്തമാണ്.
തൃശൂർ: വിവാദ ഉത്തരവിെൻറ മറവിൽ തൃശൂർ ജില്ലയിൽനിന്ന് മരം മുറിച്ചുകടത്തിയതിന് മൂന്ന് കേസുകൾ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. മച്ചാട്, വടക്കാഞ്ചേരി, പട്ടിക്കാട് റേഞ്ച് പരിധികളിലാണ് കേസുകൾ. കൂടുതൽ േകസ് രജിസ്റ്റർ െചയ്യാനാണ് തീരുമാനം. മരം മുറി സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന തുടരുകയാണ്. അതിനിടെ, മരം കൊള്ള നടന്ന പ്രദേശങ്ങള് എം.പിമാരായ ടി.എന്. പ്രതാപന്, രമ്യ ഹരിദാസ്, ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസൻറ്, ടി.ജെ. സനീഷ്കുമാർ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം സന്ദർശിച്ചു. എഴുപത്തഞ്ചോളം മരങ്ങൾ മുറിച്ച പൂമല ആലുംകുന്ന് പട്ടയഭൂമിയും ചേലക്കര പുലാക്കോടും എത്തിയ നേതാക്കൾ മരംകത്തിച്ച സ്ഥലത്ത് ചെടി നട്ട് പ്രതിഷേധിച്ചു.
കോടികളുടെ വനംകൊള്ളയാണ് നടന്നതെന്നും വിശദ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ ശേഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മരംകൊള്ളക്കെതിരെ യു.ഡി.എഫ് പ്രത്യക്ഷസമരം തുടങ്ങുന്നു. മരംകൊള്ള നടന്ന പ്രദേശങ്ങൾ യു.ഡി.എഫ് സംഘം സന്ദർശിച്ചതിന് പിന്നാലെയാണ് സമരപ്രഖ്യാപനം.
മരംകൊള്ള ഹൈകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ 24ന് മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് സർക്കാർ ഓഫിസുകൾക്ക് മുന്നിൽ രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെയാകും ധർണ.
വനംകൊള്ള സമീപകാലത്തെ ഏറ്റവും വലിയ കൊള്ളയും അഴിമതിയുമാണ്. വനം മാഫിയയും ഉദ്യോഗസ്ഥരും സി.പി.എമ്മും സി.പി.ഐയും ഉൾപ്പെട്ട സംഘമാണ് ഇതിന് പിന്നിൽ. മുൻ റവന്യൂ, വനം മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഉള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണം. അതിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.