കെ.പി.സി.സി ആസ്ഥാനത്തെ തിരക്ക്​: നൂറോളം പേർക്കെതിരെ കേസ്​

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറി​െൻറ സ്ഥാനാരോഹണ ചടങ്ങിൽ സാമൂഹിക അകലം പാലിക്കാത്തതിന്​ കോൺഗ്രസ്​ നേതാക്കൾ ഉൾപ്പെടെ നൂറോളം പേർക്കെതിരെ പൊലീസ്​ കേസെടുത്തു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ ബുധനാഴ്​ച രാവിലെ 11.30ന്​ നടന്ന ചടങ്ങിൽ സാമൂഹിക അകലം പാലിക്കാത്തതിനാണ്​ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തത്.

കോവിഡ് നിയന്ത്രണങ്ങളെല്ലാം മറികടന്ന് കെ.പി.സി.സി ഓഫിസിൽ തിക്കും തിരക്കും ഉണ്ടാക്കിയതിനാണ് പൊലീസ്​ സ്വമേധയാ കേസെടുത്തത്. മണക്കാട് സുരേഷ്, മണ്ണാമ്മൂല രാജേഷ്, സജു കവടിയാർ, കല്ലംപള്ളി ഹരിദാസ്, സുദർശനൻ, പാളയം ഉദയൻ തുടങ്ങിയ നേതാക്കൾക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് കേസ്.

Tags:    
News Summary - crowd in kpcc; police registered case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.