പത്തനംതിട്ട: ഇലന്തൂരിലെ നരബലിയും അതിലേക്ക് നയിച്ച സംഭവങ്ങളും കേരളത്തിലെ നവോത്ഥാന കാലത്തിൽനിന്നും ഇരുണ്ട കാലഘട്ടത്തിലേക്കുള്ള ക്രൂരമായ തിരിച്ചുപോക്കാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി ആരംഭിക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ഇലന്തൂർ ജങ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരോധാന സംഭവങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇലന്തൂർ നരബലി സംഭവത്തിലെ പ്രധാന പ്രതികളിലൊരാൾ സി.പി.എം ഭാരവാഹിയും നേതാവും ആയിരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, പഴകുളം മധു, ബാബു ജോർജ്, ജോർജ് മാമ്മൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം, ജെറി മാത്യു സാം, വെട്ടൂർ ജ്യോതിപ്രസാദ്, മുകുന്ദൻ ഇലന്തൂർ, അനിൽ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.