തൃശൂര്‍: മുസ്ലിംകളാണ് യഥാര്‍ഥത്തില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി എന്ന ആശയത്തിന്റെ (സി.എസ്.ആര്) സ്ഥാപകരെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സകാത്ത് കൊടുക്കുന്നതാണ് ഈ ആശയത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച തൃശൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആര് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ നിര്‍ദേശപ്രകാരം വരേണ്ട കാര്യമല്ല സി.എസ്.ആര്. അത് കരങ്ങളിലൂടെയല്ല ഹൃദയങ്ങളിലൂടെ നല്‍കേണ്ടതാണ്. ദൈവാനുഗ്രഹം വര്ധിച്ചുവരണമെങ്കില് ചെയ്യേണ്ട സമര്‍പ്പണമാണ് സി.എസ്.ആര്. ആ സി.എസ്.ആര് മുന്നോട്ടുകൊണ്ടുപോകുന്ന പണ ക്രയവിക്രയങ്ങളിലൊക്കെ അനുഗൃഹീതമായ സ്ഥാപനങ്ങള്‍ മാത്രമാണ് കേരളത്തിലുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
ജപ്തിയായി പെരുവഴിയിലേക്ക് ഇറങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് ഒരു തലോടല്‍ കൊടുത്തുകൊണ്ട് അതിനുശേഷം വരുന്ന വരുമാനം മാത്രം മതി എന്ന് പറയുന്നതാകും മഹത്തരമായ സി.എസ്.ആര്. അതിനുകൂടി ബാങ്കിങ് സംവിധാനം വഴികാണണം. അത് ഹൃദയപരമായ പെരുമാറ്റമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ബി.ഐയുടെ ഈ വര്‍ഷത്തെ സി.എസ്.ആര് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ചെയറുകള്‍, ധനസഹായം തുടങ്ങിയവ സുരേഷ് ഗോപി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.