നോട്ട് പിന്‍വലിക്കല്‍: ജനഹിത പരിശോധനക്ക് തയാറാവണം –ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ നേട്ടമാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും ഇതുസംബന്ധിച്ച് ജനഹിതപരിശോധനക്ക് തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നോട്ട് പിന്‍വലിക്കലിന്‍െറ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ 50 ദിവസം ആവശ്യപ്പെട്ട പ്രധാനമന്ത്രിക്ക് വാക്കുപാലിക്കാന്‍ സാധിച്ചില്ളെന്ന് മാത്രമല്ല ജനങ്ങളുടെ ദുരിതം വര്‍ധിച്ചിരിക്കുകയുമാണ്. അതിനാല്‍ അധികാരത്തില്‍ തുടരാന്‍ അദ്ദേഹം അര്‍ഹനല്ളെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നോട്ട് പിന്‍വലിക്കലിലൂടെ കള്ളപ്പണം പിടിക്കാനായില്ല. കള്ളപ്പണത്തിന്‍െറ വ്യാപാരം മാത്രമാണ് നടന്നത്. പാവപ്പെട്ടവരാണ് ദുരിതം അനുഭവിക്കുന്നതെങ്കിലും കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യം നല്‍കാനാണ് കേന്ദ്രം  തയാറെടുക്കുന്നത്. നോട്ട് പിന്‍വലിക്കല്‍പോലൊരു മണ്ടന്‍തീരുമാനം രാജ്യത്ത് ഇന്നേവരെ ഒരു സര്‍ക്കാറും കൈക്കൊണ്ടിട്ടില്ല. ബാങ്കുകളില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം പോലും നഷ്ടപ്പെട്ടു. നോട്ട് പിന്‍വലിക്കലിനെ ന്യായീകരിക്കുന്ന കേന്ദ്രനടപടി അന്യായമാണ്. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മുന്‍നിര്‍ത്തി മുഴുവന്‍ ബാങ്കിങ് നിയന്ത്രണവും പിന്‍വലിക്കാന്‍ തയാറാകണം.
നോട്ട് പിന്‍വലിച്ചശേഷം  നികുതിവരുമാനം വര്‍ധിച്ചെന്ന ധനമന്ത്രിയുടെ അഭിപ്രായം അതിശയോക്തിപരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരിക്കെ സാമ്പത്തിക ഇടപാടുകള്‍ നോട്ട് രഹിതമാക്കുമെന്ന ധനമന്ത്രിയുടെ അവകാശവാദം യുക്തിക്ക് നിരക്കുന്നതല്ല.  കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്

ജനുവരി 11ന് ഡല്‍ഹിയില്‍ നേതാക്കളുടെ വിപുലമായ യോഗം ചേരും.
നോട്ട് പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ ബി.ജെ.പിയുടെ ബി ടീം ആയി ചിത്രീകരിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ഒന്നും ചെയ്യേണ്ടതില്ലാത്തതിനാല്‍ മന്ത്രി ഐസക് സന്തോഷത്തിലാണ്. സംസ്ഥാന സര്‍ക്കാറും ധനമന്ത്രിയും എണ്ണത്തോണിയിലാണിപ്പോഴെന്നും ചെന്നിത്തല പരിഹസിച്ചു.

Tags:    
News Summary - currency demonitization ramesh chennithala opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.