File Pic

കുസാറ്റ് ദുരന്തം: പൊലീസിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

തിരൂർ: കുസാറ്റ് ക്യാമ്പസിൽ സംഗീതനിശക്കിടെ തിരക്കിൽപെട്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി. പ്രമുഖർ പ​ങ്കെടുക്കുന്ന വലിയ ആൾക്കൂട്ടമുള്ള പരിപാടികളെ കുറിച്ച് പൊലീസിന്‍റെ രഹസ്യാന്വേഷണവിഭാഗം അറിയേണ്ടതല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിലെന്തെങ്കിലും ഉണ്ടായാൽ പൊലീസിനെ കുറ്റപ്പെടുത്തുക എന്നത് ഒരു പ്രത്യേക മാനസികാവസ്ഥയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഏതായാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ല മുൻകരുതലും ജാഗ്രതയും നമ്മുടെ ഭാഗത്ത് നിന്നുണ്ടാവണം -മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പസുകളില്‍ വലിയ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയ്ക്കാണ് ഈ ദുരന്തം അടിവരയിടുന്നത്. ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി നടപടി സ്വീകരിക്കും. 

Tags:    
News Summary - CUSAT stampede no drwabacks from police side Chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.