തിരുവനന്തപുരം: വെള്ളറടയിൽ യുവാവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ജയിലിലടച്ചത് നാലുദിവസത്തോളം കസ്റ്റഡിയിൽ െവച്ച് മർദിച്ച ശേഷം. വെള്ളറട സ്വദേശി റജിനെയാണ് മോഷണക്കേസിൽ കുടുക്കി 21 ദിവസത്തോളം ജയിലിൽ അടച്ചത്. ചികിത്സാ രേഖകൾ കസ്റ്റഡി മർദനം വ്യക്തമാക്കുന്നതായി മനുഷ്യാവകാശ കമീഷെൻറ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിമാൻഡ് ചെയ്യാനായി സി.ഐയുടെ നേതൃത്വത്തിൽ കോടതിയിൽ സമർപ്പിച്ചത് വ്യാജരേഖകളെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.
ആളുമാറി അറസ്റ്റ് ചെയ്തതിന് പുറമെ അനധികൃതമായി കസ്റ്റഡിയിൽ െവച്ചതിനുശേഷം റജിെൻറ മേൽ മോഷണക്കുറ്റം അടിച്ചേൽപ്പിക്കുകയായിരുന്നെന്ന് മനുഷ്യാവകാശ കമീഷെൻറ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 ഒക്ടോബർ ഏഴിനാണ് തന്നെ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് റജിന് വെള്ളറട സ്റ്റേഷനിൽ എത്തിയത്. അതിനുശേഷം റജിനെ പുറത്തുവിട്ടിട്ടില്ലെന്ന് പഞ്ചായത്തംഗം മൊഴി നൽകി. 11 വരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മാറിമാറി താമസിപ്പിച്ച് മർദിച്ചു. ജയിലിലിരിക്കെ നടത്തിയ ചികിത്സയുടെ രേഖകൾ മർദനത്തിന് തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കസ്റ്റഡിയിലെടുത്തതിൽ ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും പൊലീസ് അവരെക്കൊണ്ടു ചെയ്യാവുന്നതെല്ലാം തെൻറ ശരീരത്തിൽ ചെയ്തെന്നും റജിൻ പറയുന്നു. ഏഴിന് കസ്റ്റഡിയിലെടുത്ത റജിനെ പതിനൊന്നിനു പുലർച്ച കാരക്കോണത്ത് പിടിയിലായെന്ന പേരിൽ സ്റ്റേഷൻ രേഖകളിൽ എഴുതിച്ചേർത്തിരിക്കുന്നത് ഗൂഢാലോചനയുടെ തെളിവാണെന്നും റിപ്പോർട്ടിലുണ്ട്. നിയമലംഘനം നടത്തിയ അന്നത്തെ സി.ഐ ടി. അജിത്ത് കുമാർ, എസ്.ഐ ടി. വിജയകുമാർ എന്നിവരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ, കൂടുതൽ പൊലീസുകാരുടെ പങ്ക് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ശിപാർശയും മനുഷ്യാവകാശ കമീഷൻ റിപ്പോർട്ടിലുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളാൻ ശിപാർശ സമർപ്പിക്കുമെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.