ശ്രീജിത്തിൻെറ കസ്​റ്റഡി മരണം: മൂന്നു പൊലീസുകാരെ ചോദ്യം ചെയ്തു

കൊച്ചി: വരാപ്പുഴയിൽ പൊലീസ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സസ്പെൻഷനിലായ മൂന്നു പൊലീസുകാരെ ചോദ്യം ചെയ്തു വിട്ടയച്ചു. ആദ്യം സസ്പെൻഡ് ചെയ്യപ്പെട്ട റൂറൽ ടാസ്ക് ഫോഴ്സ് അംഗങ്ങളായ സന്തോഷ്, ജിതിൻരാജ്, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘ തലവൻ ഐ.ജി എസ്.ശ്രീജിത്തി​​​െൻറ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

രാവിലെ പൊലീസ് ക്ലബിലെത്തിച്ച മൂവരോടും ശ്രീജിത്തിനെ കസ്​റ്റഡിയിലെടുക്കാൻ ദേവസ്വംപാടത്തെ വീട്ടിലെത്തിയതു മുതലുള്ള സംഭവങ്ങൾ വിശദമായി ചോദ്യം ചെയ്തു. ശ്രീജിത്തി​​​​െൻറ അറസ്​റ്റിന്​ പിന്നിൽ ആരുടെയെങ്കിലും പ്രേരണയോ സമ്മർദമോ ഉണ്ടായിട്ടുണ്ടോ എന്നുള്ള വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞതായാണ് വിവരം. വൈകീട്ടോടെ മൊഴിയെടുക്കൽ പൂർത്തിയാകുകയും തുടർന്ന് മൊഴിയിൽ വിശദ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് വീണ്ടും വിളിച്ചുവരുത്തുമെന്ന് വ്യക്തമാക്കി ഇവരെ വിട്ടയച്ചത്. വൈകീട്ട് 7.30 വരെ ചോദ്യം ചെയ്യൽ നീണ്ടു. ശ്രീജിത്തി​​​െൻറ ഭാര്യ അഖിലയുടെ മൊഴിയും ശ്രീജിത്തി​​​െൻറ പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടി​​​െൻറയും അടിസ്ഥാനത്തിലാണ്​ മൂവരെയും ചോദ്യം ചെയ്തത്. 

അതേസമയം റൂറൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രതി ചേര്‍ക്കപ്പെട്ട ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്ത് സ്​റ്റേഷനിലെ പൊലീസ് ഓഫിസര്‍മാര്‍ക്ക് കൈമാറുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

പോസ്​റ്റ്​മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി ഒരിക്കല്‍കൂടിയെടുക്കണമെന്ന് അന്വേഷണസംഘം പറഞ്ഞതിന് പിന്നാലെയാണ് പൊലീസുകാരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയത്. ശ്രീജിത്തിന് വയറ്റില്‍ മുറിവുണ്ടായത് ഏത് സമയത്താണെന്ന് ഉറപ്പു വരുത്താനാണിത്. ആക്രമണം നടക്കുന്ന സമയത്തുണ്ടായ മുറിവാണോ ഇതെന്നതില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘം പറഞ്ഞു. സസ്പെൻഡ്​ ചെയ്യപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെ പ്രതിചേർക്കാത്തതിലും ചോദ്യം ചെയ്യാത്തതിലും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ലോക്കൽ പൊലീസ് തങ്ങളുടെ തലയിൽ കേസ് കെട്ടിവെക്കു​െന്നന്ന്​ കസ്​റ്റഡിയിലെടുത്ത പൊലീസുകാരൻ

കൊച്ചി: ലോക്കൽ പൊലീസ് തങ്ങളുടെ തലയിൽ കേസ് കെട്ടി​െവക്കാനേ ശ്രമിക്കൂവെന്ന് ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്ത സിവിൽ പൊലീസ് ഓഫിസറുടെ ഫോൺ സംഭാഷണം. ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരിൽ ഉൾപ്പെട്ട സന്തോഷ് സഹോദരൻ ബേസിലുമായി നടത്തിയ ഫോൺ സംഭാഷണമാണ്​ പുറത്തായത്. കസ്​റ്റഡി​​ മർദനത്തിൽ ശ്രീജിത്ത്​ കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സന്തോഷ് പറയുന്നത്.

ശ്രീജിത്തിനെ ഉൾപ്പെടെ വീട്ടിൽനിന്ന്​ പിടിച്ചശേഷം ഉടൻ തങ്ങൾ പൊലീസ്​ വാഹനത്തിൽ കയറ്റിവിട്ടു. ശ്രീജിത്തി​​െൻറ അമ്മക്കും ഭാര്യക്കും തങ്ങളെ മാത്രമല്ലേ അറിയാവൂ. സ്​റ്റേഷനിൽ കൊണ്ടുപോയശേഷം കൃത്യമായ നടപടിയൊന്നും പൊലീസ്​ പാലിച്ചില്ലെന്നാണ് തോന്നുന്നത്. സ്​റ്റേഷനിലിട്ട്് ശ്രീജിത്തിനെ തല്ലിക്കാണും. വയറ്റിൽ എന്തോ ക്ഷതം ഏറ്റതിനെത്തുടർന്ന് അണുബാധയുണ്ടായെന്നൊക്കെയാണ് പറയുന്നത്. ലോക്കൽ പൊലീസ്​ തങ്ങളുടെ തലയിൽ വെക്കാനേ നോക്കൂ. തങ്ങൾക്കു വേണ്ടി ആര്​ പറയാനാണ്. ഇതി​​െൻറ ഭാഗമായാണ് സസ്​പെൻഷനെന്നും സന്തോഷ് പറയുന്നു. ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്ത സന്തോഷ് അടക്കമുള്ള മൂന്നു പൊലീസുകാരുടെ തലയിൽ ശ്രീജിത്തി​​​െൻറ മരണം കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബേസിൽ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

മൊഴിമാറ്റാൻ ഇടപെട്ടിട്ടില്ലെന്ന് സി.പി.എം
കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മരിച്ച ശ്രീജിത്തിനെതിരെയോ അനുകൂലമായോ ​ബ്രാഞ്ച്​ സെക്രട്ടറി പരമേശ്വരനെക്കൊണ്ട് മൊഴികൊടുപ്പിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ലെന്ന് ഏരിയ കമ്മിറ്റിയംഗം ഡെന്നി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്​ഥാനരഹിതമാണ്​.  സ്വാഭാവിക അന്വേഷണത്തി​​​െൻറ ഭാഗമായാണ് പരമേശ്വരനിൽനിന്ന്​ പൊലീസ്​ മൊഴിയെടുത്തിട്ടുള്ളത്. അല്ലാതെ സി.പി.എം ചുമതലപ്പെടുത്തിയിട്ടല്ല.

സി.പി.എമ്മി​​​െൻറ ഒരു പ്രവർത്തകനോ നേതാവോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. പരമേശ്വര​​​​െൻറ മകൻ ശരത്തിനെക്കൊണ്ട് സമ്മർദം ചെലുത്തിച്ചാണ് മൊഴിമാറ്റിക്കാൻ സി.പി.എം നേതാക്കൾ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത്. ഇതി​​​െൻറ പിന്നിലെ അന്തർ നാടകങ്ങൾ കണ്ടെത്തണം. വി.ഡി. സതീശൻ എം.എൽ.എയുടെ ഇടപെടലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കുമ്മനം രാജശേഖര​​​​െൻറയും സന്ദർശനവും രാഷ്​ട്രീയ നേട്ടത്തിനാണെന്നും ഡെന്നി ആരോപിച്ചു.  

ശരത്തിന് ഭീഷണിയെന്ന് സൂചന
കൊച്ചി: ശ്രീജിത്ത് കസ്​റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസും സി.പി.എമ്മും വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കു​െന്നന്ന് വെളിപ്പെടുത്തിയ യുവാവി​​െൻറ ജീവന് ഭീഷണിയെന്ന് സൂചന. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.എം. പരമേശ്വര​​​െൻറ മകന്‍ ശരത്തിനാണ്​ ഭീഷണി. വെളിപ്പെടുത്തലിനുശേഷം തിരികെ വീട്ടിലെത്തിയ ശരത്തുമായി വീട്ടുകാര്‍ വാക്​തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ്​ പ്രദേശവാസികളിൽനിന്ന് ലഭിക്കുന്ന വിവരം. 

 ശ്രീജിത്തിനെതിരെ അച്ഛൻ മൊഴി നൽകിയത് സി.പി.എമ്മി​​െൻറ സമ്മർദം മൂലമാണെന്നായിരുന്നു ശരത്തി​​െൻറ വെളിപ്പെടുത്തൽ. വാസുദേവൻ ആക്രമിക്കപ്പെട്ട സമയത്ത് ജോലിയുമായി പുറത്തായിരുന്ന പരമേശ്വരൻ എങ്ങനെയാണ് ശ്രീജിത്തിന് ഇതിൽ പങ്കുണ്ടെന്ന് അറിയുക എന്നാണ് ശരത്ത്​ ഉന്നയിച്ച ചോദ്യം. സി.പി.എം ഏരിയ കമ്മിറ്റി അംഗമായ ഒരാളുടെ വീട്ടിലാണ്​ പൊലീസ് അദ്ദേഹത്തി​​െൻറ മൊഴിയെടുത്തത്. പാര്‍ട്ടിക്കാര്‍ വന്നുപോയശേഷമാണ് മൊഴി നല്‍കാന്‍ അച്ഛന്‍ തയാറായത്. സി.പി.എം നേതാക്കളായ വി.പി. ഡെന്നിയും കെ.ജെ. തോമസും വീട്ടിലെത്തി അച്ഛനെ കൂട്ടിക്കൊണ്ടുപോവുകയായിരു​െന്നന്നും ശരത്ത് വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു. 

വെളിപ്പെടുത്തൽ നടത്തിയശേഷം തെക്കേ ദേവസ്വംപാടം ഡി.വൈ.എഫ്‌.ഐ യൂനിറ്റ് അംഗംകൂടിയായ ശരത്തി​​െൻറ ജീവന്​ ഭീഷണിയുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്. മൊഴിക്കുരുക്കില്‍ കുടുങ്ങിയ പരമേശ്വരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സി.പി.എം പ്രാദേശികനേതാക്കള്‍ നടത്തിവരുന്നതിനിടെയാണ്​ ശരത്തി​​െൻറ വെളിപ്പെടുത്തൽ. പ്രാദേശികനേതാക്കളുടെ പേരെടുത്തുപറഞ്ഞ്​ നടത്തിയ വെളിപ്പെടുത്തലുകളാണ്​ ശരത്തിന്​ കൂടുതല്‍ ഭീഷണിയായിരിക്കുന്നതെന്നാണ് വിവരം.



 

Tags:    
News Summary - Custody Death of Sreejith: 3 CPO's In custody of SIT - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.