സൈപ്ലകോ വിൽപനശാലകളിലേക്ക് പൊതുജനങ്ങളെ ആകർഷിക്കാനുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചെയർമാന്റെ ഉത്തരവ്. ഉപഭോക്താക്കളെ കൂപ്പുകൈയോടെ നമസ്കാരം ചൊല്ലി വരവേൽക്കണമെന്ന നിർദേശം കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്ന് മുതൽ എട്ട് വരെ കർശനമായി പാലിക്കണമെന്ന് ഇതിൽ പറയുന്നു.
ജൂൺ ഒന്ന് മുതൽ ഇങ്ങനെ ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും പലയിടത്തും പാലിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ മേഖല മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കുമായി പുതിയ ഉത്തരവിറക്കിയത്.
സൈപ്ലകോ വിൽപനശാലകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വീണ്ടും വരാനും സാധനങ്ങൾ വാങ്ങാനും പ്രേരണ നൽകും വിധം സൈപ്ലകോ ജീവനക്കാർ ഉപഭോക്താക്കളോട് വിനയത്തോടെയും മാന്യമായും പെരുമാറേണ്ടത് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു. നിർദേശം പാലിക്കുന്നുണ്ടെന്ന് എല്ലാ മേഖലാ, ഡിപ്പോ മാനേജർമാരും ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.