തിരുവനന്തപുരം: ദുരുപയോഗത്തിനും സൈബർ തട്ടിപ്പിനും വഴി തുറക്കുന്നതെന്ന ആശങ്കക്ക് ഇടയാക്കിയ ആധാരം രജിസ്ട്രേഷന് വിവരങ്ങള്‍ വെബ്സൈറ്റില്‍നിന്ന് അപ്രത്യക്ഷമായി. സംസ്ഥാനത്ത് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് അടുത്തിടെ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതുവഴി വ്യക്തിവിവരങ്ങൾ ചോരുന്നെന്നും സൈബർ തട്ടിപ്പിന് വഴിതുറക്കുന്നെന്നുമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിവരങ്ങൾ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായത്.
ഭൂമി വാങ്ങിയവരുടെയും വിറ്റവരുടെയും പേരുകള്‍, ചെലവിട്ട സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം നമ്പർ എന്നിവ ഉള്‍പ്പെടുത്തിയ പട്ടികയാണ് വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. കൈമാറ്റം ചെയ്ത ആധാരത്തിന്റെ നമ്പര്‍ കിട്ടിയാല്‍ ആര്‍ക്കും ആധാരങ്ങളുടെ പകര്‍പ്പ് തരപ്പെടുത്താനാകും. ആധാരത്തില്‍ ഇടപാടുകാരുടെ ആധാറും പാൻ നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമുണ്ടാകും. അനായാസം ഇതു കൈക്കലാക്കാൻ ആർക്കും കഴിയുന്നതോടെ വലിയ തട്ടിപ്പിനാണ് വഴിതുറക്കപ്പെടുന്നത്. ഭൂമി വില്പന നടത്തി ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരെ തേടി അജ്ഞാത ഫോൺ കാളുകൾ വരാൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് വിവരചോർച്ചയിലേക്ക് വിരൽചൂണ്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.