തൃശൂർ: ‘അറബിക്കടലൊരു മണവാട്ടി’ എന്ന സങ്കൽപത്തെ കാലാവസ്ഥ വ്യതിയാനം മിഥ്യയാക്കുന്നു. ചുഴലിക്കാറ്റിെൻറ സ്ഥിരം പ്രഭവകേന്ദ്രമായ ബംഗാൾ ഉൾക്കടലിനെ പിന്നിലാക്കി അറബിക്കടൽ ഭീകരരൂപം കൊള്ളുകയാണ്. ചരിത്രം കുറിച്ച് അഞ്ച് ചുഴലിക്കാറ്റുകളാണ് ഇത്തവണ മലയാളികളുടെ ഗൃഹാതുരത്വമായ ഈ സമുദ്രത്തിൽ ഉണ്ടായത്.
107 വർഷം മുമ്പ്, 1912ലാണ് അറബിക്കടലിൽ അഞ്ച് ചുഴലിക്കാറ്റ് ഉണ്ടായത്. നേരേത്ത, ബംഗാൾ ഉൾക്കടലിൽനിന്ന് ഉദ്ഭവിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിൽ എത്തിച്ചേരുകയായിരുന്നു പതിവ്. അതിന് വിപരീതമായി ഇക്കുറി അഞ്ച് ചുഴലിക്കാറ്റും ഉദ്ഭവിച്ചത് അറബിക്കടലിൽ തന്നെ. ഇക്കുറിയുണ്ടായ എട്ട് ചുഴലിക്കാറ്റുകളിൽ പബൂക്ക്, ഫോനി, ബുൾബുൾ എന്നിവയാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്.
സെപ്റ്റംബർ 23ന് അറബിക്കടലിൽ ഉദ്ഭവിച്ച് ഗുജറാത്ത്, ഓമൻ തീരങ്ങളിലൂെട സഞ്ചരിച്ച് തിരിഞ്ഞ് വീണ്ടും അറബിക്കടലിൽ തിരിച്ചെത്തിയ ‘ഹിക്ക’യാണ് ബാക്കി അഞ്ചിൽ ആദ്യത്തേത്. മൺസൂണിനെതന്നെ തിരിച്ചുവിട്ട് ജൂൺ 10ന് അറബിക്കടലിൽ ‘വായു’ രൂപപ്പെട്ടു. മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ടിരുന്ന ന്യൂനമർദം ഒക്ടോബർ 20ന് ‘ക്യാർ’ കൊടും ചുഴലിക്കാറ്റായി (സൂപ്പർ സൈക്ലോൺ). പിന്നാലെ, ‘മഹാ’ എന്ന ചുഴലി. രണ്ട് ചുഴലിക്കാറ്റുകള്‍ ഒരേസമയം ഉണ്ടാവുന്ന ‘ഫെക്കുലി സുജിവാറ’ പ്രതിഭാസവും ഇേതാടെയുണ്ടായി. കഴിഞ്ഞ ആഴ്ച സോമാലിയൻ ഭാഗത്തുണ്ടായ ‘പവൻ’ ആണ് ഒടുവിലത്തേത്.
ഒപ്പം മഹാരാഷ്ട്ര ഭാഗത്ത് രൂപപ്പെട്ട് അതിതീവ്ര ന്യൂനമർദമായി ചുരുങ്ങിയ ‘അംഫാൻ’ ചുഴലിയായി പരിണമിച്ചിരുന്നുവെങ്കിൽ ആറ് ആവുമായിരുന്നു. ചൂട് കൂടി നിൽക്കുന്നതിനാൽ ഡിസംബറിലും ജനുവരിയിലും ചുഴലി സാധ്യത തള്ളിക്കളയാനാവാത്ത സാഹചര്യമാണ്. അഞ്ച് ചുഴലിക്കാറ്റും പേക്ഷ, കേരളത്തിൽ ഭീകരത സൃഷ്ടിച്ചില്ല. അതിന് കാരണം, കോറിയോലിസ് പ്രഭാവം എന്ന പ്രതിഭാസമാണ്.
ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഉത്തരാർധഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാർധഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ ഇടത്തോട്ടും ദിശാവ്യതിയാനം ഉണ്ടാകുന്നതാണ് ഈ പ്രതിഭാസം. കാലാവസ്ഥ വ്യതിയാന നാളുകളിൽ ദിശാവ്യതിയാനത്തിലൂടെ ഇതിനുള്ള സാധ്യത നിലനിൽക്കുന്നതായി കലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.