മിഷോങ് ചുഴലിക്കാറ്റ്; കേരളത്തിലെ 35 ട്രെയിനുകളുൾപ്പെടെ 118 സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ

മിഷോങ് ചുഴലിക്കാറ്റ് ഭീതിയെ തുടർന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതാനും ട്രെയിൻ സർവീസുകൾ റദ്ധാക്കിയതാതി റെയിൽവെ അറിയിച്ചു. കേരളത്തിൽ സർവീസിൽ നടത്തുന്ന 35 ട്രെയിനുകളുൾപ്പെടെ 118 സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന്് റെയിൽവെയുടെ അറിയിപ്പിലുണ്ട്. അടുത്ത 24 മണിക്കൂറുനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾ​ക്കടലിൽ രൂപ​പ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേ​ന്ദ്രം പറയുന്നു.

റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക, നമ്പറും തീയതിയും

നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).

സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍).

ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍).

തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍).

ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍).

നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍).

ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍).

ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍), ആലപ്പുഴ--ധന്‍ബാദ് (13352, വ്യാഴം)

സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍), സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍).

സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ).

തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍), തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം).

ടാറ്റ- എറണാകുളം (18189, ഞായര്‍), എറണാകുളം-ടാറ്റ (18190, ചൊവ്വ).

കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം).

എറണാകുളം-പട്ന (22643, തിങ്കള്‍), പട്ന-എറണാകുളം (22644, വ്യാഴം).

കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍), കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍).

പട്ന-എറണാകുളം (22670, ചൊവ്വ)

ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍), എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍).

ഹാതിയ- എറണാകുളം (22837, തിങ്കള്‍), എറണാകുളം-ഹാതിയ (22838, ബുധന്‍).

Tags:    
News Summary - Cyclone Michaung: Several trains cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.