തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ നിരവധിപേർ ഇനിയും മടങ്ങിയെത്താനുണ്ടെന്ന കണക്കുകൾ നിലനിൽക്കെ കോഴിക്കാട്, വടകര തീരത്തുനിന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. തിരിച്ചറിയാനാകാത്തവിധം വികൃതമായ നിലയിൽ കിട്ടിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. തിരിച്ചറിയാനായി 41 മൃതദേഹങ്ങൾ വിവിധ ആശുപത്രി മോർച്ചറികളിലായി ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്.
ഇതിൽനിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഏഴുപേരുടെയും കൊല്ലത്ത് ഒരാളുടെയും എറണാകുളത്ത് ആറ് പേരുടെയും തൃശൂരിൽ രണ്ടുപേരുടെയും മലപ്പുറത്ത് മൂന്നുപേരുടെയും കോഴിക്കോട്ട് 22 പേരുടെയും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്.
അതേസമയം ഒമാൻ ഉൾപ്പെടെ തീരങ്ങളിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കേരളം ഒമാെൻറ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.